1000 കോടിയുടെ ശ്രീജന് കുംഭകോണം:അന്വേഷണം സി.ബി.െഎ ഏറ്റെടുത്തു
text_fieldsന്യൂഡല്‍ഹി: ബിഹാറിൽ നിതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള ജെ.ഡി.യു -ബി.ജെ.പി സഖ്യ സര്‍ക്കാറിനെ പിടിച്ചുലച്ച 1000 കോടി രൂപയുടെ ശ്രീജന് കുംഭകോണ കേസിെൻറ അന്വേഷണം സി.ബി.െഎ ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് 10 എഫ്. െഎ.ആറുകൾ രജിസ്റ്റർ ചെയ്തതായി സി.ബി.െഎ അറിയിച്ചു. ഭഗൽപൂർ ജില്ലയിലെ സന്നദ്ധസംഘടനയായ ശ്രീജൻ മഹിള സഹ്യോഗ് സമിതിക്ക് സർക്കാർ ഫണ്ട് നിയമവിരുദ്ധമായി നൽകിയെന്നും സംഘടന ഫണ്ട് ഉപയോഗിക്കാതെ ബാങ്കുകളിൽ നിക്ഷേപിച്ച് ഉയർന്ന പലിശ നേടിയെന്നുമാണ് കണ്ടെത്തിയത്.
2007 മുതൽ 2014 വരെയായിരുന്നു തട്ടിപ്പ്. ഭഗൽപൂരിൽ മാത്രം 950 കോടി രൂപ വെട്ടിച്ചുവെന്നാണ് കേസ്. പൊതുജനങ്ങൾക്ക് അമിത പലിശക്ക് വായ്പ നൽകി വൻതുക നേടിയെടുത്തതായും പരാതിയുണ്ട്. സമിതിയുടെ സ്ഥാപക ഡയറക്ടർ മനോരമ ദേവി കഴിഞ്ഞവർഷം മരിച്ചതോടെയാണ് തട്ടിപ്പിെൻറ വിവരം പുറത്തുവന്നത്.
മനോരമ ദേവി, സംഘടനയുടെ മറ്റു ജീവനക്കാർ, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനോരമദേവിയുടെ മകൻ അമിത് കുമാറും ഭാര്യ പ്രിയ കുമാറും ഒളിവിൽ പോയെങ്കിലും ഇവരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയും ആരോപണവിധേയനാണ്. ബിഹാർ പൊലീസിെൻറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിച്ച കേസ് സർക്കാർ സി.ബി.െഎക്ക് വിടുകയായിരുന്നു.
മധ്യപ്രദേശിലെ വ്യാപം കുംഭകോണത്തേക്കാൾ വലുതാണ് ഇൗ അഴിമതിയെന്നാണ് ആർ.ജെ.ഡിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.