Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡ് ജഡ്​ജിയെ...

ഝാർഖണ്ഡ് ജഡ്​ജിയെ വാഹനമിടിച്ച്​ കൊലപ്പെടുത്തിയ കേസ്​ സി.ബി.ഐ ഏറ്റെടുത്തു

text_fields
bookmark_border
Jharkhand Judge-uttam anand death
cancel

ന്യൂഡൽഹി: ധൻബാദ്​ ജില്ല ജഡ്​ജി ഉത്തം ആനന്ദിനെ വാഹനമിടിച്ച്​ കൊലപ്പെടുത്തിയ കേസ്​ സി.ബി.ഐ ഏറ്റെടുത്തു. പ്രഭാത നടത്തത്തിനിടെ ജൂലൈ 28നാണ്​ ഉത്തം ആനന്ദ്​ വാഹനമിടിച്ച്​ കൊല്ലപ്പെട്ടത്​.

ഝാർഖണ്ഡ്​ സർക്കാറിന്‍റെ അപേക്ഷ കേന്ദ്രം വഴി ലഭിച്ചതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ധൻബാദ്​ പൊലീസിൽ നിന്ന്​ സി.ബി.ഐ എഫ്​.ഐ.ആർ ഏറ്റുവാങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് 49കാരനായ ജഡ്​ജിയുടെ കൊലപാതകക്കേസ്​ സി.ബി.ഐക്ക്​ കൈമാറാൻ ​ഹേമന്ദ്​ സോറൻ സർക്കാർ തീരുമാനിച്ചത്​.

കേസിൽ 17 പേ​ർ അ​റ​സ്​​റ്റിലായിട്ടുണ്ട്​. 243 പേ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്​. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​ര​സ്യ​മാ​ക്കി​യ​തി​ന് ര​ണ്ടു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ൻ​ഡ്​ ചെ​യ്​​തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് അപകടത്തിൽ​ ദുരൂഹതയുണ്ടെന്ന്​ തെളിഞ്ഞത്​. ഇതോടെ ഝാർഖണ്ഡ്​ ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു. നിയമലോകത്തെ ഞെട്ടിച്ച സംഭവത്തിന്‍റെ അടിസ്​ഥാനത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.

ധൻബാദ്​ ജില്ല കോടതിക്ക്​ സമീപം രൺധീർ വർമ ചീക്കിൽ വെച്ചാണ് ഉത്തം ആനന്ദ്​ വാഹനം ഇടിച്ച്​ മരിച്ചത്​. ധൻബാദ്​ മജിസ്​ട്രേറ്റ് കോളനിക്ക്​ സമീപത്ത്​ വെച്ചാണ്​ ഉത്തം ആനന്ദിനെ വാഹനം ഇടിച്ച്​ തെറിപ്പിച്ചത്​. പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ജാരിയ എം.എൽ.എ സഞ്​ജീവ്​ സിങ്ങിന്‍റെ അനുയായി രഞ്​ജയ്​ സിങിനെ കൊലപ്പെടുത്തിയ കേസ്​ ആനന്ദായിരുന്നു പരിഗണിച്ചിരുന്നത്​. കേസിൽ ഉത്ത​ർപ്രദേശിലെ അമാൻ സിങ്ങിന്‍റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേർക്ക്​ അദ്ദേഹം ജാമ്യം നിഷേധിച്ചിരുന്നു. ആനന്ദ്​ പരിഗണിച്ചിരുന്ന കേസുകളെ പറ്റി അന്വേഷിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhanbadCBI probeUttam AnandJharkhand Judge's Murder
News Summary - CBI Takes Over Probe Into Jharkhand Judge's accident Death Case in Dhanbad
Next Story