മല്യയെ നാട്ടിലെത്തിക്കാൻ സി.ബി.െഎ. സംഘം ലണ്ടനിൽ
text_fieldsന്യൂഡൽഹി: വിവാദ മദ്യ വ്യവസായി വിജയ് മല്യയെ നാട്ടിലെത്തിക്കുന്നതിെൻറ ഭാഗമായി സി.ബി.െഎ-എൻഫോഴ്സ്മെൻറ് സംഘം ലണ്ടനിലെത്തി. സി.ബി.െഎ അഡീഷനൽ ഡയറക്ടർ രാകേഷ് അസ്താനയുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരുമുണ്ട്.
മല്യയെ കുറിച്ചുള്ള കൃത്യമായ സൂചന ഇന്ത്യക്ക് നൽകിയ ബ്രിട്ടീഷ് സർക്കാറിനെ രാകേഷ് അസ്താന അഭിനന്ദിച്ചു. മല്യയെ ഇന്ത്യക്ക് വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട കേസ് ബ്രിട്ടീഷ് കോടതിയുടെ പരിഗണനയിലാണെന്നും സി.ബി.െഎയോ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റോ കേസിൽ നേരിട്ട് ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പ്രോസിക്യൂഷനെ പ്രാഥമികമായി സഹായിക്കുകയെന്നതാണ് ഇവരുടെ പ്രധാന ദൗത്യം. മല്യെക്കതിരെ ശക്തമായ കേസ് ലണ്ടൻ കോടതിയിൽ ഫയൽ ചെയ്യേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഇയാളെ തിരികെ നാട്ടിലെത്തിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച് 61കാരനായ മല്യയെ കഴിഞ്ഞ മാസം ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മണിക്കൂറിനകം കോടതി ജാമ്യം നൽകുകയായിരുന്നു. കേസ് മേയ് 17നാണ് വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുമ്പ് മല്യക്കെതിരെയുള്ള തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് ഇന്ത്യൻ അന്വേഷണ സംഘത്തിെൻറ തീരുമാനം. എസ്.ബി.െഎ, െഎ.ഡി.ബി.െഎ തുടങ്ങിയ വിവിധ ബാങ്കുകളിൽ നിന്നായി 9,000 കോടിയുടെ വായ്പയെടുത്ത് മുങ്ങിയെന്നാണ് മല്യക്കെതിരായ കേസ്. 2016 മാർച്ച് രണ്ടിനാണ് ഇയാൾ രാജ്യം വിട്ടത്. തുടർന്ന് സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും മല്യക്കെതിരെ കേസെടുക്കുകയും ലണ്ടനിൽ കഴിയുന്ന മല്യയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.