ബാങ്ക് തട്ടിപ്പുകാർക്കെതിരെ സി.ബി.ഐയുടെ രാജ്യവ്യാപക റെയ്ഡ്; 1139 കോടിയുടെ ക്രമക്കേട് കണ്ടെത്തി
text_fieldsന്യൂഡൽഹി: ബാങ്ക് തട്ടിപ്പുകാർക്കെതിരെ സി.ബി.ഐ നടത്തിയ രാജ്യവ്യാപക െറയ്ഡിൽ 1139 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. 17 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ഡൽഹി, മുംബൈ, ലുധിയാന, താണെ, പുണെ, ഗയ, ചണ്ഡിഗഢ്, ഭോപാൽ, സൂറത്ത് ഉൾെപ്പടെയുള്ള 18 നഗരങ്ങളിലെ 61 കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച ഒരേസമയം നടത്തിയ റെയ്ഡ് വൈകിയും തുടരുകയാണ്. വിവിധ ദേശസാത്കൃത ബാങ്കുകളുടെ പരാതിയെ തുടർന്നാണ് സി.ബി.െഎ രാജ്യവ്യാപക റെയ്ഡ് നടത്തിയത്.
ബാങ്കിൽനിന്ന് വാങ്ങിയെടുക്കുന്ന പണം വകമാറ്റുകയും തിരിച്ചടക്കാതിരിക്കുകയും ചെയ്ത കമ്പനികളുടെ പ്രമോട്ടർമാരുടെയും ഡയറക്ടർമാരുടെയും സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഒളിവിൽ കഴിയുന്ന വജ്രവ്യാപാരി ജതിൻ മേത്തയുമായി ബന്ധമുള്ള മുംബൈ ആസ്ഥാനമായ വിൻസം ഗ്രൂപ്, തായൽ ഗ്രൂപ്പിനു കീഴിലെ എസ്കെ നിറ്റ്, ഡൽഹിയിലെ നഫ്തൊഗാസ്, എസ്.എൽ. കൺസ്യൂമർ പ്രോഡക്ട്സ്, പഞ്ചാബിലെ ഇൻറർനാഷനൽ മെഗാ ഫുഡ്പാർക്ക്, സുപ്രീം ടെക്സ് മാർക്ക് തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്. 300ലേറെ ഒാഫിസർമാർ റെയ്ഡിന് നേതൃത്വം നൽകി.
വായ്പത്തട്ടിപ്പ്: സിംബാവോലി പഞ്ചസാര കമ്പനിയുടെ 110 കോടിയുടെ ആസ്തി കണ്ടുകെട്ടി
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര മില്ലുകളിലൊന്നായ ഉത്തർപ്രദേശിലെ ‘സിംബാവോലി ഷുഗേർസ് ലിമിറ്റഡി’െൻറ110 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. യു.പിയിലെ ഹാർപുരിലുള്ള കമ്പനിയുടെ പേരിൽ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധെപ്പട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നടന്നുവരുകയാണ്. കമ്പനിയുടെ സ്ഥലം, കെട്ടിടങ്ങൾ, പ്ലാൻറ്, മെഷീനുകൾ, ഡിസ്ലറി യൂനിറ്റ് എന്നിവയാണ് കണ്ടുകെട്ടിയത്. ഇതിന് മൊത്തം 109 കോടി രൂപ വിലമതിക്കും.
കമ്പനി ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്സിൽനിന്ന് 148.59 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പുനടത്തിയെന്നാണ് കേസ്. 5,762 കർഷകരെ സഹായിക്കാൻ എന്ന പേരിൽ എടുത്ത വായ്പ കമ്പനി ഇതര ആവശ്യങ്ങൾക്ക് വിവിധ അക്കൗണ്ടുകളിലേക്ക് വകമാറ്റുകയായിരുന്നുവെന്ന് സി.ബി.ഐയുടെ എഫ്.ഐ.ആറിൽ പറയുന്നു. ആവശ്യക്കാരായ കർഷകരിലേക്കെത്തിക്കുന്നതിനു പകരം കള്ളപ്പണം വെളുപ്പിക്കാനായി വകമാറ്റിയതിലൂടെ വായ്പയുടെ ഉപാധികളും മാനദണ്ഡങ്ങളും ലംഘിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.
മെഹുൽ ചോക്സി: കേന്ദ്രം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: 13,000 കോടിയുടെ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പുകേസിൽ പ്രതിയായി രാജ്യം വിട്ട മെഹുൽ ചോക്സിയുടെ ആരോഗ്യനില സംബന്ധിച്ച് മുംബൈ ഹൈകോടതി റിപ്പോർട്ട് തേടിയതിനെതിരെ കേന്ദ്രം സുപ്രീംകോടതിയിൽ. ആൻറിഗ്വയിൽനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തക്ക ആരോഗ്യനിലയിലാണോ േചാക്സിയുള്ളെതന്ന് അറിയിക്കണമെന്നാണ് മുംബൈ ഹൈകോടതി ആവശ്യപ്പെട്ടത്. ഹൈകോടതിയുടെ ഈ ആവശ്യം ചോക്സിയെ വിട്ടുകിട്ടുന്നതിന് കേന്ദ്രം നടത്തുന്ന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
നീരവ് മോദിയുടെ സഹോദരിയുടെയും ഭർത്താവിെൻറയും ബാങ്ക് നിക്ഷേപം സിംഗപ്പൂർ കോടതി മരവിപ്പിച്ചു
ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് വായ്പാ തട്ടിപ്പിൽ ഉൾപ്പെട്ട് രാജ്യം വിട്ട നീരവ് മോദിയുടെ സഹോദരിയുടെയും ഭർത്താവിെൻറയും 44.41 കോടിയുടെ ബാങ്ക് നിക്ഷേപം മരവിപ്പിക്കാൻ സിംഗപ്പൂർ ഹൈകോടതി ഉത്തരവിട്ടു.പൂർവി മോദി, മൈനാക് മേത്ത എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന അന്വേഷണത്തിെൻറ ഭാഗമായാണ് നടപടിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ് അറിയിച്ചു.
ബ്രിട്ടീഷ് വെർജിൻ ദ്വീപുകളിലെ പവിലിയൻ പോയൻറ് കോർപറേഷെൻറ പേരിലുള്ള അക്കൗണ്ടിലെ പണമാണ് മരവിപ്പിച്ചത്. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് നീരവ് മോദി തട്ടിപ്പ് നടത്തിയ പണത്തിൽനിന്ന് അനധികൃതമായി വകമാറ്റിയതാണ് ഈ തുകയെന്നും അതിനാൽ മരവിപ്പിക്കണമെന്നുമുള്ള ഇ.ഡിയുടെ അഭ്യർഥന മാനിച്ചാണ് സിംഗപ്പൂർ കോടതിയുടെ നടപടി. ബാങ്ക് തട്ടിപ്പ് കേസിൽ ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദിയെ കൈമാറിക്കിട്ടാൻ ഇന്ത്യ ആവശ്യപ്പെട്ടുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.