സി.ബി.െഎ പോര്... നാൾവഴികൾ
text_fieldsഏപ്രിൽ 2016: ഗുജറാത്ത് കേഡറിലെ െഎ.പി.എസ് ഒാഫിസറായ രാകേഷ് അസ്താനയെ സി.ബി.െഎ അഡീ ഷനൽ ഡയറക്ടറായി കേന്ദ്ര സർക്കാർ നിയമിച്ചു.
ഡിസംബർ 3: അനിൽ സിൻഹ വിരമിച്ചതോടെ അ സ്താന സി.ബി.െഎ ഡയറക്ടറായി സ്ഥാനമേറ്റു.
ജനുവരി 19, 2017: അലോക് വർമയെ രണ്ടു വർഷത ്തെ കാലാവധിയിൽ കേന്ദ്രം സി.ബി.െഎ ഡയറക്ടറായി നിയമിച്ചു.
ഒക്ടോബർ 22: അസ്താനയെ സി.ബി.െഎ സ്പെഷൽ ഡയറക്ടറായി നിയമിച്ചു.
നവംബർ 2: അസ്താനയുടെ നിയമനം ചോദ്യം ചെ യ്ത് ‘കോമൺ കോസ്’ എന്ന സന്നദ്ധ സംഘടനക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ സുപ്രീംകോട തിയെ സമീപിക്കുന്നു.
നവംബർ 28: സുപ്രീംകോടതി പ്രശാന്ത് ഭൂഷെൻറ ഹരജി തള്ളി.
ജൂലൈ 12, 2018: അലോക് വർമ വിദേശത്തായിരിക്കെ കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) വിളിച്ചുചേർത്ത യോഗത്തിൽ അസ്താനക്ക് പെങ്കടുക്കാൻ അധികാരമില്ലെന്ന് സി.ബി.െഎ നിലപാടെടുക്കുന്നു.
ആഗസ്റ്റ് 24: അലോക് വർമയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് അസ്താന കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് പരാതി നൽകുന്നു. കാബിനറ്റ് സെക്രട്ടറി വിഷയം സി.വി.സിക്ക് വിടുന്നു.
സെപ്റ്റംബർ 21: അസ്താന ആറ് അഴിമതിക്കേസുകൾ നേരിടുന്നതായി സി.ബി.െഎ സി.വി.സിയെ അറിയിച്ചു.
ഒക്ടോബർ 15: അസ്താന, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് േദവേന്ദ്ര കുമാർ, ദുബൈയിലെ ബാങ്കർ മനോജ് പ്രസാദ്, സഹേദരൻ സോമേഷ് പ്രസാദ് എന്നിവർക്കെതിരെ സി.ബി.െഎ കൈക്കൂലിക്കേസ് രജിസ്റ്റർ ചെയ്തു.
ഒക്ടോബർ 16: മനോജ് പ്രസാദിനെ സി.ബി.െഎ അറസ്റ്റ് ചെയ്തു.
ഒക്ടോബർ 22: േദവേന്ദ്ര കുമാർ അറസ്റ്റിലായി.
ഒക്ടോബർ 23: അസ്താനയുടെ നിയമനത്തിൽ തൽസ്ഥിതി തുടരാൻ ഡൽഹി ഹൈകോടതി ഉത്തരവ്.
•അർധരാത്രി വർമയെ ചുമതലകളിൽനിന്ന് ഒഴിവാക്കി ഇടക്കാല സി.ബി.െഎ മേധാവിയായി എം. നാഗേശ്വർ റാവുവിനെ നിയമിച്ചു.
ഒക്ടോബർ 24: സർക്കാർ നടപടിക്കെതിരെ അലോക് വർമ സുപ്രീംകോടതിയെ സമീപിച്ചു.
ഒക്ടോബർ 25: അസ്താനയടക്കമുള്ള സി.ബി.െഎ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ‘കോമൺ കോസ്’ സുപ്രീംകോടതിയെ സമീപിച്ചു.
ഒക്ടോബർ 26: അലോക് വർമക്കെതിരായ പരാതികളുടെ അന്വേഷണം രണ്ടാഴ്ചക്കകം പൂർത്തിയാക്കാൻ സുപ്രീംകോടതി സി.വി.സിക്ക് നിർദേശം നൽകി. കേന്ദ്ര സർക്കാർ തീരുമാനം ചോദ്യംചെയ്ത് അലോക് വർമ സമർപ്പിച്ച ഹരജിയിൽ സി.വി.സിയുടെ അഭിപ്രായം തേടി.
•സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽനിന്ന് പുതിയ ഡയറക്ടർ എം. നാഗേശ്വർ റാവുവിനെ സുപ്രീംകോടതി വിലക്കി.
•അസ്താനക്കെതിരായ അഴിമതിക്കേസ് അന്വേഷിച്ച സി.ബി.െഎ ഡെപ്യൂട്ടി സൂപ്രണ്ട് എ.കെ. ഭാസി, തെൻറ സ്ഥലംമാറ്റത്തിനെതിരെ സുപ്രീംകോടതിയിൽ.
നവംബർ 12: സി.വി.സി സീൽ ചെയ്ത കവറിൽ സുപ്രീംകോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
നവംബർ 29: സി.ബി.െഎ ഡയറക്ടറായുള്ള തെൻറ രണ്ടു വർഷത്തേക്കുള്ള നിയമനത്തിൽ മാറ്റംവരുത്താനാവില്ലെന്ന് അലോക് വർമ സുപ്രീംകോടതിയെ അറിയിച്ചു.
ഡിസംബർ 5: രണ്ട് ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് സി.ബി.െഎക്ക് കളങ്കമുണ്ടാക്കിയെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ജനുവരി 8, 2019: വർമയെ നിർബന്ധിത ലീവിൽ പറഞ്ഞയച്ച കേന്ദ്ര നടപടി സുപ്രീംകോടതി റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.