ബൊഫോഴേ്സ് കേസ് തുടരന്വേഷണം: അപേക്ഷ സി.ബി.ഐ പിൻവലിച്ചു
text_fieldsന്യൂഡൽഹി: ബൊഫോഴ്സ് അഴിമതി കേസിൽ തുടരന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷ സി.ബി.ഐ പിൻവലിച്ചു. 2018 ഫെബ്രുവര ിയിൽ ഡൽഹി കോടതിയിൽ നൽകിയ അപേക്ഷ പിൻവലിക്കുന്നതിനാണ് സി.ബി.ഐ അനുമതി തേടിയത്. സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകര ിച്ചു. പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ ബൊഫോഴ്സ് ഇടപാടിൽ തുടരന്വേഷണം ആവശ്യമാണെന്നായിരുന്നു നേരത്തെ സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നത്.
കേസിലെ തുടർ നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും നിലവിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ പിൻവലിക്കാൻ അനുവദിക്കണമെന്നും ഡൽഹി ചീഫ് മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ് നവീൻകുമാറിനോട് സി.ബി.ഐ ആവശ്യപ്പെട്ടു.
നേരത്തെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണനക്ക് എത്തിയപ്പോൾ ഇപ്പോൾ എന്തിനാണ് ഇങ്ങനെയൊരു അപേക്ഷ നൽകിയതെന്നായിരുന്നു സി.ബി.ഐയോടുള്ള കോടതിയുടെ ചോദ്യം. സ്വീഡിഷ് നിർമാതാക്കളായ ബൊഫോഴ്സിൽ നിന്ന് 1437 കോടി രൂപക്ക് ഇന്ത്യൻ സൈന്യത്തിനായി തോക്കുകൾ വാങ്ങാനുള്ള കരാറാണ് വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.