സി.ബി.ഐക്ക് പ്രത്യേക നിയമം വേണമെന്ന് പാര്‍ലമെന്‍റ് സമിതി; എതിര്‍ത്ത് സര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: സി.ബി.ഐയുടെ പ്രവര്‍ത്തനത്തിന് പ്രത്യേക നിയമം വേണമെന്ന് പാര്‍ലമെന്‍റ് സമിതിയുടെ ശിപാര്‍ശ. 70 വര്‍ഷം പഴക്കമുള്ള ഡല്‍ഹി സ്പെഷല്‍ പൊലീസ് എസ്റ്റാബ്ളിഷ്മെന്‍റ് ആക്ട് അനുസരിച്ചാണ് ഇപ്പോള്‍ സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്. സി.ബി.ഐയുടെ അധികാരങ്ങള്‍ പരിമിതമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പേഴ്സനല്‍, നിയമം, നീതിന്യായം എന്നീ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്‍റ് സമിതിയുടെ നിര്‍ദേശം. സി.ബി.ഐക്ക് മതിയായ അധികാരങ്ങള്‍ നല്‍കാത്തത് ഏജന്‍സിയെ തരംതാഴ്ത്തുന്നതിന് തുല്യമാണെന്ന് സമിതി മറ്റൊരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, സമിതിയുടെ ശിപാര്‍ക്കെതിരാണ് കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാട്. ശിപാര്‍ശ നടപ്പാക്കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നും പാര്‍ലമെന്‍റ് നിയമം പാസാക്കണമെന്നും പേഴ്സനല്‍ മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു. സംസ്ഥാനങ്ങളുടെ അധികാരപരിധിയുടെ വിഷയവും വരുന്നതിനാല്‍ സി.ബി.ഐക്കുവേണ്ടി പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലില്ളെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.