വിജയ് മല്യ കേസ്; സി.ബി.െഎ, എൻഫോഴ്സ്മെൻറ് സംഘം ലണ്ടനിലേക്ക്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് കോടികൾ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യയ െ വിട്ടു കിട്ടാനുള്ള കേസിെൻറ ഭാഗമായി സി.ബി.െഎ, എൻഫോഴ്സ്മെൻറ് സംയുക്ത സംഘം ലണ്ടനിലേക്ക് തിരിച്ചു. സ ി.ബി.െഎ ജോയിൻറ് ഡയറക്ടർ എ. സായ് മനോഹറിെൻറ നേതൃത്വത്തിലാണ് സംഘം കോടതി നടപടികൾക്കായി തിരിച്ചത്. വെസ് റ്റ് മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിെൻറ വാദം കേൾക്കൽ നടന്നത്. തിങ്കളാഴ്ച കേസിൽ വിധി പറഞ്ഞേക്കും.
അതിനിടെ തന്നെ സാമ്പത്തിക കുറ്റവാളിയായ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് സ്വത്തുവകകൾ കണ്ടുകെട്ടുന്നതിനുള്ള എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ(ഇ.ഡി) നടപടിക്രമങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വിജയ് മല്യ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി എൻഫോഴ്സ്മെൻറിന് നോട്ടീസ് അയച്ചു.
കിങ്ഫിഷർ എയർലൈൻസാണ് ബാങ്കുകളിൽ നിന്ന് വായ്പയെടുത്തതെന്നും ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് താൻ ഒരു രൂപ പോലും കടമെടുത്തിട്ടില്ലെന്നും മല്യ ട്വീറ്റ് ചെയ്തിരുന്നു. കിങ്ഫിഷർ എയർലൈൻസ് തകർന്നതോടെയാണ് വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ചയുണ്ടായതെന്നും ട്വീറ്റിലൂടെ വ്യക്തമാക്കി.
രണ്ട് വർഷത്തോളമായി വിജയ് മല്യ ലണ്ടനിലാണ് താമസം. 2016ലാണ് എസ്.ബി.െഎ നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോർട്യത്തിൽ നിന്ന് 9000 കോടി വായ്പയെടുത്ത് വിജയ് മല്യ ഇന്ത്യ വിട്ടത്. വിദേശത്തുള്ള മല്യയെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.