നിയമസഭാ തെരഞ്ഞെടുപ്പിലും കാലിടറി; ദുരന്തനായകനായി ചന്ദ്രബാബു നായിഡു
text_fieldsഹൈദരാബാദ്: ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ആന്ധ്രയിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും തെലുഗ് ദേശം പാർട്ടിക്കും വൻ തകർച്ചയാണ് ദൃശമാകുന്നത്. നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നേരിട്ട ആന്ധ്രപ്ര ദേശിൽ ഇരു തെരഞ്ഞെടുപ്പിലും ശക്തമായ മുന്നേറ്റമാണ് വൈ.എസ് ജഗെൻറ നേതൃത്വത്തിലുളള വൈ.എസ്.ആർ കോൺഗ്രസ് കാഴ്ചവെക്കുന്നത്.
145 മണ്ഡലങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഫലങ്ങൾ പുറത്തുവന്നു തുടങ്ങിയപ്പോൾ 88ഓളം സീറ്റുകളിൽ വൈ.എസ്.ആർ.സി.പിയാണ് മുന്നിട്ട് നിൽക്കുന്നത്. 30ൽ താഴെ നീറ്റുകളിൽ മാത്രമാണ് ടി.ഡി.പിക്ക് ലീഡ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 25ൽ 24ലും മുന്നിട്ട് നിൽക്കുന്നതും വൈ.എസ് ജഗെൻറ പാർട്ടിയാണ്.
തെലുഗ് ദേശം പാർട്ടിയുടെ നേതാവായ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസങ്ങളിൽ മോദിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. എന്നാൽ അദ്ദേഹത്തിെൻറ രാഷ്ട്രീയ ഭാവിപോലും തുലാസിലാക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.