സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകള്‍ ഒരേദിവസമാക്കുന്നു
text_fieldsന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷ ഒരേ ദിവസങ്ങളിലാക്കുന്നു. 12ാം ക്ലാസ് പരീക്ഷ രാവിലെയും 10ാം ക്ലാസിലേത് ഉച്ചക്കും ഒരേ തീയതികളില്‍ നടത്താനാണ് സി.ബി.എസ്.ഇ ആലോചിക്കുന്നത്. അധ്യാപകരുടെ ജോലിഭാരം കുറക്കാനും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് കൂടുതല്‍ സമയം ലഭ്യമാക്കാനുമാണിതെന്നാണ് വിശദീകരണം. പരീക്ഷ കാലാവധിയുടെ ദൈര്‍ഘ്യം കുറയുമെന്നും വിലയിരുത്തലുണ്ട്.
നിലവില്‍ പരീക്ഷകള്‍ പൂര്‍ത്തിയായാല്‍ മൂല്യനിർണയത്തിന് കുറഞ്ഞ സമയം മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം മൂല്യനിര്ണയത്തിലുണ്ടാകുന്ന അപാകത സംബന്ധിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. നിരവധിപേര്‍ പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷ നല്കുന്നു.
ഇൗ സാഹചര്യത്തിലാണ് അധികൃതര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുമായി കൂടിക്കാഴ്ച നടത്തി പരീക്ഷ നടത്തിപ്പിെൻറ സമയ ദൈര്‍ഘ്യം കുറച്ച്, മൂല്യനിര്‍ണയത്തിന് കൂടുതല്‍ സമയം ലഭിക്കുന്ന വിധത്തിൽ പുതിയ ശിപാര്‍ശ തയാറാക്കിയത്. മികച്ച മൂല്യനിര്‍ണയം നടത്തുമെന്ന് ഉറപ്പുള്ള അധ്യാപകരുടെ പേരുകള്‍ വിദ്യാര്‍ഥികൾതന്നെ നിര്‍ദേശിക്കുന്ന രീതിയും പരിഗണനയിലുണ്ട്. മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരുടെ പ്രതിഫലത്തില്‍ 20 ശതമാനം വര്‍ധന, അധ്യാപകര്‍ക്ക് ഉത്തരക്കടലാസുകളുടെ എണ്ണം കുറച്ച് പരിധി നിശ്ചയിക്കുക തുടങ്ങി ശിപാര്‍ശകളും ലഭിച്ചിട്ടുണ്ട്. രണ്ടംഗ സമിതി ശിപാര്‍ശ പരിശോധിച്ചശേഷം പരീക്ഷസമയമാറ്റം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.