സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: തിരുവനന്തപുരം മേഖല മുന്നിൽ
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ 90.95 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 5.26 ശതമാനം കുറവ്. ഇത്തവണ 16,347 സ്കൂളുകളിൽനിന്നായി 16,67,573 വിദ്യാർഥികളാണ് 3,972 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയത്.
മേഖലാടിസ്ഥാനത്തിൽ 12ാം ക്ലാസിന് പിന്നാെല പത്താം ക്ലാസ് വിജയത്തിലും തിരുവനന്തപുരമാണ് മുന്നിൽ. 99.85 ആണ് വിജയ ശതമാനം. രണ്ടാം സ്ഥാനത്തെത്തിയ ചെെന്നെക്ക് 99.62 ശതമാനവും മൂന്നാമതുള്ള അലഹബാദിന് 98.23 ശതമാനവും. കേരളം, കർണാടക, ലക്ഷദീപ് എന്നിവ അടങ്ങുന്ന തിരുവനന്തപുരം മേഖലയിൽ 72,495 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 99.77 ശതമാനമായിരുന്നു തിരുവനന്തപുരം മേഖലയുടെ വിജയം. ഡൽഹിയിൽ വിജയം 1.67 ശതമാനം കുറഞ്ഞു. കേരളത്തിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസരം ജൂൺ അഞ്ചിന് അവസാനിക്കാനിരിക്കെ ഫലപ്രഖ്യപാനം വൈകിയത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്കയുണ്ടാക്കിയിരുന്നു.
പത്താം ക്ലാസ് പരീക്ഷയിൽ പെൺകുട്ടികളെ പിന്നിലാക്കി ആൺകുട്ടികൾ വിജയത്തിൽ മുന്നിലെത്തി. 10 ക്യുമിലേറ്റിവ് ഗ്രേഡ് പോയൻറ് ആവറേജ് (സി.ജി.പി.എ) പൂർണമായി നേടിയ ആൺകുട്ടികളുടെ എണ്ണവും വർധിച്ചു. 1,05,188 ആൺകുട്ടികൾ 10 സി.ജി.പി.എ നേടിയപ്പോൾ, പെൺകുട്ടികളിൽ 1,00,950 പേരാണ് നേടിയത്. ബോർഡിന് പകരം സ്കൂളുകൾ നടത്തിയ പരീക്ഷ എഴുതിയ 7,76,621 വിദ്യാർഥികളിൽ 97.27 ശതമാനം വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.