സി.ബി.എസ്.ഇ പ്ലസ്ടു ഫലം രണ്ട് മണിക്ക്; ഫലമറിയാൻ രണ്ട് വെബ്സൈറ്റുകൾ
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ട് മണിയോടെയാണ് ഔദ്യോഗികമായി റിസൾട്ട് പ്രസിദ്ധീകരിക്കുന്നത്. cbse.nic.in അല്ലെങ്കിൽ cbse.gov.in എന്നീ സൈറ്റുകളിൽ ഫലമറിയാം.
ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാർഥികൾക്ക് റോൾ നമ്പർ അറിയുന്നതിന് സംവിധാനം സി.ബി.എസ്.ഇ ഒരുക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ. റോൾ നമ്പർ അറിഞ്ഞാൽ മാത്രമേ വിദ്യാർഥികൾക്ക് ഫലം അറിയാൻ സാധിക്കൂ. https://cbseresults.nic.in/ അല്ലെങ്കിൽ https://www.cbse.gov.in/ ഈ വെബ്സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച് വ്യക്തിവിവരങ്ങൾ നൽകിയാൽ റോൾ നമ്പർ ലഭ്യമാകും.
സി.ബി.എസ്.ഇ റോൾ നമ്പർ എങ്ങനെ കണ്ടെത്താം?
1. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
2. പേജിന്‍റെ താഴെയായി കാണുന്ന 'റോൾ നമ്പർ ഫൈൻഡർ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. പുതിയ പേജിലേക്ക് റീഡയറക്ട് ചെയ്യും. അവിടെ 'Continue' ഓപ്ഷൻ നൽകണം
4. സി.ബി.എസ്.ഇ 10 അല്ലെങ്കിൽ 12 ക്ലാസ് തെരഞ്ഞെടുക്കുക
5. പേര്, പിതാവിന്‍റെ പേര്, സ്കൂൾ കോഡ് അല്ലെങ്കിൽ ജനനതീയതി, മാതാവിന്‍റെ പേര് എന്നിവ നൽകുക
6. സെർച്ച് ബട്ടണിൽ അമർത്തിയാൽ റോൾ നമ്പർ ലഭ്യമാകും
സി.ബി.എസ്.ഇ 2021 പരീക്ഷഫലം അറിയണമെങ്കിൽ റോൾ നമ്പർ അറിഞ്ഞിരിക്കണം. സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷഫലം ഉടൻ പുറത്തുവിടുമെന്നാണ് വിവരം. സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കിയതിനാൽ ഇേന്റണൽ മാർക്കിന്‍റെയും ക്ലാസ് ടെസ്റ്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും പരീക്ഷഫലം കണക്കാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.