കോവിഡ് വ്യാപനം: സി.ബി.എസ്.ഇ 10, 12 പരീക്ഷകൾ നീട്ടൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പരിഗണനയിൽ
text_fieldsന്യൂഡൽഹി: കോവിഡ് പിടിവിട്ട് അതിവേഗം കുതിക്കുന്ന രാജ്യത്ത് ഓരോ ദിനവും സ്ഥിതി വഷളാകുന്ന സാഹചര്യം പരിഗണിച്ച് സി.ബി.എസ്.ഇ 10, 12 പരീക്ഷകൾ നീട്ടിവെക്കുന്നത് പരിഗണനയിലെന്ന് സൂചന. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ഇന്ത്യൻ എക്സ്പ്രസ്' പത്രമാണ് റിപ്പോർട്ട് ചെയ്തത്.
മേയ് നാലിനാണ് പരീക്ഷ ആരംഭിക്കേണ്ടത്. എന്നാൽ, പ്രതിദിന കണക്ക് ഒന്നര ലക്ഷത്തിനു മുകളിലെത്തുകയും ചികിത്സയിലുള്ള മൊത്തം രോഗികൾ 11 ലക്ഷത്തിനു മുകളിലാകുകയും ചെയ്തതിനാൽ പരീക്ഷാ തീയതികൾ മാറ്റുന്നതോ മറ്റു വഴികൾ സ്വീകരിക്കുന്നതോ ആലോചിക്കേണ്ടിവരും. മഹാരാഷ്ട്ര ഉൾപെടെ സംസ്ഥാനങ്ങളിൽ സ്ഥിതി അതി ഗുരുതരമാണ്.
പരീക്ഷ നീട്ടിവെക്കണമെന്ന് നേരത്തെ പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. മേയ് മാസത്തിൽ പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സി.ബി.എസ്.ഇക്ക് നിർദേശം നൽകാൻ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാലിനോട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.