സി.ബി.എസ്.ഇ: പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷ ഏപ്രിൽ 25ന്; കണക്കിൽ തീരുമാനം പിന്നീട്
text_fieldsന്യൂഡൽഹി: ചോദ്യക്കടലാസ് ചോർന്നതിനെ തുടർന്ന് സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) റദ്ദാക്കിയ 12ാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷ ഏപ്രിൽ 25ന്. പ്രവാസി വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷയില്ല.
റദ്ദാക്കിയ 10ാം ക്ലാസ് കണക്കുപരീക്ഷ തൽക്കാലമില്ല. ആവശ്യെമങ്കിൽ ജൂലൈയിൽ ഡൽഹിയിലും ഹരിയാനയിലും മാത്രം കണക്കുപരീക്ഷ നടത്തുമെന്നും സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് വിശദീകരിച്ചു. ഇതുസംബന്ധിച്ച് 15 ദിവസത്തിനകം തീരുമാനമെടുക്കും. മറ്റു സംസ്ഥാനങ്ങളിലെ കണക്കുപരീക്ഷ സാധുവാണ്. ഇന്ത്യക്ക് പുറത്ത് ചോദ്യക്കടലാസ് ചോർന്നിട്ടില്ലെന്ന് കണ്ടെത്തിയതിനെതുടർന്നാണ് പ്രവാസി വിദ്യാർഥികൾ 12ാം ക്ലാസ് പരീക്ഷ വീണ്ടും എഴുതേണ്ട എന്നുതീരുമാനിച്ചത്.
സി.ബി.എസ്.ഇ ബോർഡിെൻറ നേതൃത്വത്തിലും ചോർച്ച അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. ചോർച്ചയെ തുടർന്ന് വിദ്യാർഥിപ്രക്ഷോഭം ശക്തമായതോടെ മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വെള്ളിയാഴ്ച വൈകീട്ടാണ് പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചത്. അതേസമയം, ചോദ്യക്കടലാസ് ചോർന്നെന്ന് നേരേത്ത രഹസ്യവിവരം ലഭിച്ചിട്ടും സി.ബി.എസ്.ഇ കണ്ണടച്ചെന്ന ആരോപണം ശക്തമായി.
ചോർച്ചയുമായി ബന്ധപ്പെട്ട സംഘം ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്ന് അനേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ ഉദ്യോഗസ്ഥരടക്കം മൂന്ന് പേരെ വെള്ളിയാഴ്ച ഡൽഹിയിൽ കസ്റ്റഡിയിലെടുത്തു. ഝാർഖണ്ഡിൽ ചോദ്യക്കടലാസ് മുൻകൂട്ടി ലഭിച്ചുവെന്ന് സംശയിക്കുന്ന ആറ് 10ാം ക്ലാസ് വിദ്യാർഥികളടക്കം 10 പേരെ െപാലീസ് േചാദ്യം ചെയ്തു. സി.ബി.എസ്.ഇ പരീക്ഷ കൺട്രോളറിൽ നിന്ന് എസ്.െഎ.ടി വിവരങ്ങൾ ശേഖരിച്ചു. ഡൽഹിയിൽ 35,000 രൂപക്കാണ് ചോദ്യപേപ്പർ പല വിദ്യാർഥികൾക്കും ലഭിച്ചത്.
എന്നാൽ, വിദ്യാർഥികൾ ഇത് 5000 രൂപ മുതൽ മേലോട്ടുള്ള തുകക്ക് മറിച്ച് വിറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. ആയിരത്തോളം വിദ്യാർഥികൾക്ക് ചോദ്യപേപ്പർ ലഭിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഡൽഹി സ്വദേശിയായ യുവതി പൊലീസ് നിരീക്ഷണത്തിലാണ്. ഇവർ അഡ്മിനായ പത്തോളം വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയാണ് ചോദ്യങ്ങൾ കൈമാറിയതെന്നാണ് സംശയിക്കുന്നത്.
‘ചോർച്ച അറിഞ്ഞു; റദ്ദാക്കാൻ സമയം കിട്ടിയില്ല’
സി.ബി.എസ്.ഇ 10ാം ക്ലാസ് കണക്ക് പരീക്ഷ പേപ്പർ ചോർന്നതായി സമ്മതിച്ച് സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ്. വിവരം ലഭിച്ചത് എട്ടു മണിക്കൂർ മുമ്പ് മാത്രമാണ്. പരീക്ഷ റദ്ദാക്കാൻ മാത്രം സമയം ലഭിച്ചില്ലെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽ ആവശ്യമെങ്കിൽ മാത്രമേ പരീക്ഷ നടത്തൂ എന്നും അവിടെ ചോർന്നെന്ന് അന്വേഷണത്തിൽ വ്യക്തമാവണമെന്നും പറഞ്ഞതിന് പിന്നാലെയാണ് ചോർച്ച സി.ബി.എസ്.ഇ അറിഞ്ഞതായി അദ്ദേഹം സമ്മതിച്ചത്.
മാർച്ച് 28ലെ കണക്ക് പരീക്ഷ ചോദ്യക്കടലാസിെൻറ കോപ്പി പുലർച്ചെ 1.28നാണ് 12 മെയിലുകളിൽ സി.ബി.എസ്.ഇക്ക് ലഭിക്കുന്നത്. ഇത് രാവിലെ 8.55നാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 23ലെ 12ാം ക്ലാസ് ഇക്കണോമിക്സ് ചോദ്യപേപ്പർ ചോർന്നതായി മൂന്നു ദിവസം മുേമ്പ വിവരം ലഭിച്ചിട്ടും സി.ബി.എസ്.ഇ നടപടിയെടുത്തിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ മേധാവി അനിത കർവാളിനോട് ചോദിച്ചപ്പോൾ, സെക്രട്ടറി ഇടെപട്ട് ചർച്ചയുടെ ഗതിമാറ്റി. ജനരോഷം തണുപ്പിക്കാൻ ഇക്കണോമിക്സ് പരീക്ഷ മാത്രം നടത്തി കൈകഴുകാനാണ് സർക്കാർ ശ്രമമെന്ന ആരോപണം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.