സി.ബി.എസ്.ഇ: ഗൾഫിൽ ‘പരീക്ഷ’ണമില്ല; ആശ്വാസത്തോടെ കുടുംബങ്ങൾ
text_fieldsഅബൂദബി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ പരീക്ഷകൾ ഇന്ത്യക്ക് പുറത്ത് വീണ്ടും നടത്തേണ്ടതില്ലെന്ന സി.ബി.എസ്.ഇയുടെ തീരുമാനം പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി. പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് പോകാനിരുന്ന കുടുംബങ്ങൾക്ക് യാത്ര നീട്ടിവെക്കേണ്ടുന്ന പ്രയാസങ്ങളാണ് ഒഴിവായത്. നേരത്തേ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർ ടിക്കറ്റ് റദ്ദാക്കേണ്ടിവരുമോയെന്ന ആശങ്കയിലായിരുന്നു. ഇതുവഴിയുള്ള സാമ്പത്തിക നഷ്ടത്തിൽനിന്ന് ഭൂരിഭാഗം പേരും രക്ഷപ്പെട്ടു.
പരീക്ഷ അവസാനിച്ച ഏപ്രിൽ 28നുതന്നെ നാട്ടിലേക്ക് പോയവർ തിരിച്ചുവരണമെന്ന ആശങ്കയിലായിരുന്നു. അവരുടെ പ്രയാസവും നീങ്ങി. അതേസമയം, പരീക്ഷ റദ്ദാക്കിയ മാർച്ച് 29നും തൊട്ടടുത്ത ദിവസവും നാട്ടിലേക്ക് പോകാനിരുന്ന പലരും ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. ഇവർക്ക് വീണ്ടും ടിക്കറ്റ് എടുക്കുന്നത് അധിക ബാധ്യതയായി. സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷക്ക് ഗൾഫ് മേഖലയിൽനിന്ന് 14,694 പേരായിരുന്നു അപേക്ഷിച്ചിരുന്നത്.
ഗൾഫിൽ പുനഃപരീക്ഷ വേണ്ടെന്ന തീരുമാനം വലിയ അനുഗ്രഹമായെന്ന് തൃശൂർ സ്വദേശിയും അബൂദബി മോഡൽ സ്കൂൾ വിദ്യാർഥിയുമായ വാസുദേവിെൻറ പിതാവ് ഉണ്ണി പറഞ്ഞു. ശനിയാഴ്ചയാണ് കുടുംബം നാട്ടിലേക്ക് മടങ്ങാനിരുന്നത്. എന്നാൽ, പരീക്ഷ വീണ്ടും നടത്തുമെന്ന അറിയിപ്പിനെ തുടർന്ന് വാസുദേവിനെ സുഹൃത്തിെൻറ വീട്ടിൽനിർത്തി നാട്ടിലേക്ക് േപാകാനായിരുന്നു തീരുമാനം.
ഉംറക്ക് പോകുേമ്പാൾ മകളെയും കൂട്ടാൻ സാധിച്ച ആശ്വാസത്തിലാണ് പട്ടാമ്പി സ്വദേശി ഷാജി. പുനഃപരീക്ഷ ഉണ്ടാകുമെന്ന് കരുതിയിരുന്നതിനാൽ അബൂദബി ബ്രൈറ്റ് റൈഡേഴ്സ് സ്കൂൾ വിദ്യാർഥിനിയായ മകൾ ഷെഫിനിെൻറ ഉംറ യാത്ര വേണ്ടെന്ന് വെച്ചിരിക്കുകയായിരുന്നു ഇവർ.
എക്സിറ്റിൽ നാട്ടിലേക്ക് പോകാനിരുന്നവർ പരീക്ഷ റദ്ദാക്കിയതോടെ വലിയ ആശങ്കയിലായിരുന്നു. പലരും മാർച്ച് 31ഒാടെ താമസക്കരാറുകൾ അവസാനിപ്പിച്ചവരാണ്. അവർക്ക് വീണ്ടും ഗൾഫ് രാജ്യങ്ങളിൽ തുടരണമെങ്കിൽ വലിയ തുക ഹോട്ടലുകളിലോ അപാർട്മെൻറുകളിലോ വാടക നൽകി നിൽക്കേണ്ടിയിരുന്നു. എക്സിറ്റിൽ പോകാനുള്ളവർ ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള വീട്ടുസാധനങ്ങൾ കാർഗോ ആയി നാട്ടിലേക്ക് അയച്ചിരുന്നതിനാലും ഇവിടത്തെ താമസം പ്രയാസകരമായിരുന്നു. നാട്ടിലേക്ക് പോയശേഷം പരീക്ഷാ തീയതി പ്രഖ്യാപിക്കുേമ്പാൾ തിരിച്ചുവരാനായിരുന്നു ചില കുടുംബങ്ങളുടെ തീരുമാനം. എക്സിറ്റിൽ പോയി തിരിച്ചുവരാനാണെങ്കിൽ സന്ദർശക വിസയും എടുക്കേണ്ട അവസ്ഥയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.