മാർക്ക് മോഡറേഷൻ: സി.ബി.എസ്.ഇ സുപ്രീം കോടതിയിലേക്ക്
text_fieldsന്യൂഡൽഹി: മാർക്ക് മോഡറേഷൻ പോളിസി ഇൗ വർഷം കൂടി തുടരണമെന്ന ഡൽഹി ഹൈകോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സുപ്രീം കോടതിയെ സമീപിക്കുന്നു. വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന രീതി സി.ബി.എസ്.ഇയും 31 സ്കൂൾ വിദ്യാഭ്യാസ ബോർഡുകളും കഴിഞ്ഞ മാസം മുതലാണ് ഒഴിവാക്കിയത്. അതനുസരിച്ച് ഏഴു ബോർഡുകൾ മെയ് പകുതിക്ക് തന്നെ പ്ലസ് ടു ഫലം പ്രഖ്യാപിക്കുകയും ചെയ്തു.
ഇൗ വർഷം കൂടെ ഗ്രേസ് മാർക്ക് നൽകണമെന്നും പുതിയ പോളിസി അടുത്ത വർഷം മുതൽ നടപ്പിലാക്കിയാൽ മതിയെന്നുമാണ് ഡൽഹി ഹൈകോടതി നിർദേശിച്ചത്. എന്നാൽ മോഡറേഷൻ ഒഴിവാക്കിയ നടപടിയെ ന്യായീകരിക്കാൻ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സി.ബി.എസ്.ഇ.
സുപ്രീം കോടതി വിധി വന്നതിനു ശേഷം പ്ലസ് ടു ഫലം പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് വിവിധ സ്കൂൾ േബാർഡുകൾ. ഡൽഹി ഹൈകോടതി വിധി വന്ന ശേഷം മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേകറും സ്കൂൾ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറിയും സി.ബി.എസ്.ഇ ചെയർപേഴ്സണുമായി ചർച്ച നടത്തിയിരുന്നു. കോടതി വിധിയെ കുറിച്ച് നിയമോപദേശം േതടാൻ യോഗത്തിൽ തീരുമാനിച്ചു. അതനുസരിച്ചാണ് വിധിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. സുപ്രീം കോടതി വിധി അനുസരിച്ച് ഫലം പ്രഖ്യാപിക്കാനാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.