Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചോദ്യ പേപ്പർ ചോർച്ച:...

ചോദ്യ പേപ്പർ ചോർച്ച: പരീക്ഷക്ക് മുമ്പേ സി.ബി.എസ്​.ഇ അറിഞ്ഞു

text_fields
bookmark_border
ചോദ്യ പേപ്പർ ചോർച്ച: പരീക്ഷക്ക് മുമ്പേ സി.ബി.എസ്​.ഇ അറിഞ്ഞു
cancel

ന്യൂഡൽഹി: ലക്ഷക്കണക്കിന് പ്ലസ്​ ടു, പത്താം ക്ലാസ്​ വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിന് മുമ്പു തന്നെ ചോദ്യ പേപ്പർ ചോർന്ന സംഭവം സി.ബി.എസ്​.ഇ അധികൃതർ അറിഞ്ഞിരുന്നതായി റിപ്പോർട്ടുകൾ.  ബുധനാഴ്ച നടക്കുന്ന പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചൊവ്വ വൈകീട്ട് സി.ബി.എസ്​.ഇ ചെയർപേഴ്സണ് ലഭിച്ചിരുന്നു. ചോദ്യപേപ്പർ ചോർന്നെന്ന് വ്യക്തമായിട്ടും പരീക്ഷ പിൻവലിക്കാതിരുന്ന ബോർഡിൻറെ നടപടിയിൽ വിദ്യാർഥികൾ അരിശം രേഖപ്പെടുത്തി. ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. പ്ലസ്​ ടു ഇക്ക​േണാമിക്​സ്​​ പരീക്ഷാ ദിവസം ചോദ്യ​േപപ്പറി​​​​​​​​​െൻറ ഉത്തരങ്ങളടങ്ങിയ നാലു പേജ്​ കൈയെഴുത്തു പ്രതിയും സി.ബി.എസ്​.ഇ ആസ്​ഥാനത്ത്​ ലഭിച്ചിരുന്നു. 

സംഭവത്തി​​​​​ൽ പതിനെട്ടോളം വിദ്യാർഥികളും അഞ്ച് അധ്യാപകരുമടക്കം 25 പേരെ പൊലീസ് ചോദ്യം ചെയ്തു. ഈ വിദ്യാർഥികൾക്കും അധ്യാപകർക്കും ചോദ്യ പേപ്പറുകൾ നേരത്തേ ലഭ്യമായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഡൽഹി രജീന്ദർ നഗറിലെ കോച്ചിങ്ങ്​ സ​​​െൻറർ സ്​ഥാപകൻ വിക്കിയെ​ ഡൽഹി പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. സി.ബി.എസ്​.ഇ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്. വാട്ട്സ് ആപ്പ് വഴി പേപ്പറുകൾ എങ്ങനെ ചോർന്നെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചോർത്തലിൽ സി.ബി.എസ്.ഇ അധികൃതർക്കു പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

ഡൽഹി രജീന്ദർ നഗറിലെ കോച്ചിങ്ങ്​ സ​​െൻറർ സ്​ഥാപകൻ വിക്കി​ ചോദ്യപേപ്പർ ചോർത്തിയതായി ആരോപിച്ച്​ മാർച്ച്​ 23ന്​ വെള്ളിയാഴ്ച സി.ബി.എസ്​.ഇക്ക്​ ഫാക്​സ്​ വഴി അജ്​ഞാതൻ കത്തയച്ചിരുന്നു. രജീന്ദർ നഗറിലെ രണ്ട്​ സ്​കൂളുകൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന്​ പരാതിയിൽ ആരോപിച്ചിരുന്നു. പിറ്റേന്ന് സി.ബി.എസ്​.ഇ ഇക്കാര്യം പൊലീസിൽ അറിയിച്ചു.ചോദ്യ​േപപ്പർ ചോർന്നതിനെ തുടർന്ന്​ പ്ലസ്​ ടു ഇക്കണോമിക്​സും പത്താം ക്ലാസ്​ കണക്ക്​ പരീക്ഷയും വീണ്ടും നടത്താൻ ബോർഡ്​ തീരുമാനിച്ചിരുന്നു. 

മുഴുവൻ പരീക്ഷകളും മാറ്റി നടത്തണമെന്ന്​ വിദ്യാർഥികൾ
സി.ബി.എസ്​.ഇ മുഴുവൻ പരീക്ഷകളും മാറ്റി നടത്തണമെന്നാവശ്യപ്പെട്ട്​ ജന്തർമന്തറിൽ വിദ്യാർഥികൾ പ്രതിഷേധത്തിൽ. കണക്ക്​, ഇക്കണോമിക്​സ്​ എന്നിവയു​ടെ ചോദ്യ​േപപ്പർ മാത്രമല്ല, മറ്റു പരീക്ഷകളു​െടയും ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ട്​. അതിനാൽ എല്ലാ പരീക്ഷകളും മാറ്റി നടത്തണമെന്ന്​ വിദ്യർഥികൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEmalayalam newsExam Paper LeakCoaching Institute Founder
News Summary - CBSE Names Coaching Institute Founder in Delhi in Costody in Exam Paper Leak- India News
Next Story