Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.എസ്.ഇ...

സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച: പ്രതിഷേധം തുടരുന്നു

text_fields
bookmark_border
സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച: പ്രതിഷേധം തുടരുന്നു
cancel

ന്യൂഡൽഹി: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സു​ക​ളി​ലെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെതിരായ വിദ്യാർഥികളുടെ  പ്രതിഷേധം തുടരുന്നു. ഡൽഹിയിലെ പ്രീത് വിഹാറിലാണ് പ്രതിഷേധവുമായി വിദ്യാർഥികളെത്തിയത്. റോഡ് തടഞ്ഞായിരുന്നു പ്രതിഷേധം. 

ചോദ്യപേപ്പർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്കി​യ 12ാം ക്ലാ​സ്​ ഇ​ക്ക​ണോ​മി​ക്​​സ്​ ​പ​രീ​ക്ഷ ഏ​പ്രി​ൽ 25ന് നടത്തുമെന്ന് സി.​ബി.​എ​സ്.​ഇ അറിയിച്ചിരുന്നു.  പ്ര​വാ​സി​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വീ​ണ്ടും പ​രീ​ക്ഷ​യില്ല. 10ാം ക്ലാ​സ്​ ക​ണ​ക്കു​പ​രീ​ക്ഷ ത​ൽ​ക്കാ​ലമില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. ആ​വ​ശ്യ​െ​മ​ങ്കി​ൽ  ജൂ​ലൈ​യി​ൽ ഡ​ൽ​ഹി​യി​ലും ഹ​രി​യാ​ന​യി​ലും മാ​ത്രം ക​ണ​ക്കു​പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നുമാണ് സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി അ​നി​ൽ സ്വ​രൂ​പ്​ വി​ശ​ദീ​ക​രി​ച്ചത്. 

അതേസമയം, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറുപതോളം പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതിൽ 10 വാട്സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിൻമാരും ഉൾപ്പെടും. കൂടാതെ 8 പേർ ജാർഖണ്ഡിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട  സം​ഘം ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന്​ പൊലീസ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ ക​ൺ​ട്രോ​ള​റി​ൽ നി​ന്ന്​ എ​സ്.​െ​എ.​ടി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ 35,000 രൂ​പ​ക്കാ​ണ്​ ചോ​ദ്യ​പേ​പ്പ​ർ പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും​ ല​ഭി​ച്ച​ത്. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത്​ 5000 രൂ​പ മു​ത​ൽ മേ​ലോ​ട്ടു​ള്ള തു​ക​ക്ക്​ മ​റി​ച്ച്​ വി​റ്റ​താ​യും വി​വ​രം  ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​റായി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​​ ചോ​ദ്യ​പേ​പ്പ​ർ ല​ഭി​ച്ച​താ​യാ​ണ്​ വി​വ​രം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യു​വ​തി പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്​. ഇ​വ​ർ അ​ഡ്​​മി​നാ​യ പ​ത്തോ​ളം വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ൾ​ വ​ഴി​യാ​ണ്​ ചോ​ദ്യ​ങ്ങ​ൾ കൈ​മാ​റി​യ​തെ​ന്നാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്.   
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEmalayalam newsQuestion paper leaks
News Summary - CBSE Over Paper Leaks, Students Block Roads in Delhi-India News
Next Story