Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right12ാം ക്ലാസ്​...

12ാം ക്ലാസ്​ മൂല്യനിർണയം പുനഃപരിശോധിക്കരുതെന്ന് സി.ബി.എസ്​.ഇ

text_fields
bookmark_border
cbse exam
cancel

ന്യൂ​ഡ​ൽ​ഹി:​​ 12ാം ക്ലാ​സ്​ പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ രീ​തി പു​നഃ​പ​രി​ശോ​ധി​ക്ക​രു​തെ​ന്ന്​ സു​പ്രീം​കോ​ട​തി​​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ സി.​ബി.​എ​സ്.​ഇ ​ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ര​ജി​ക്കാ​ര​ൻ മൂ​ല്യ​നി​ർ​ണ​യ​രീ​തി തെ​റ്റാ​യ രീ​തി​യി​ലാ​ണ്​ മ​ന​സ്സി​ലാ​ക്കി​യ​ത്. മാ​റ്റി​യ മൂ​ല്യ​നി​ർ​ണ​യ രീ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ​ക്കു​റെ പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

മൂ​ല്യ​നി​ർ​ണ​യ രീ​തി പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്​​ടി​ക്കും. ത​ങ്ങ​ൾ ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഹ​ര​ജി​ക്കാ​ര​നി​ൽ​നി​ന്നും പ്ര​തി​ക​ര​ണം തേ​ടി​യ​ ശേ​ഷം കേ​സ്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സി.​ബി.​എ​സ്.​ഇ സു​പ്രീം​കോ​ട​തി​യോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു.

യു.​പി, ഗു​ജ​റാ​ത്ത്​, ജ​മ്മു-​ക​ശ്​​മീ​ർ, രാ​ജ​സ്​​ഥാ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 20ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ അ​ഭി​ഭാ​ഷ​ക​ൻ ര​വി പ്ര​കാ​ശ്​ വ​ഴി സി.​ബി.​എ​സ്.​ഇ മൂ​ല്യ​നി​ർ​ണ​യ​രീ​തി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന്​ പ​രീ​ക്ഷ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്കി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ സി.​ബി.​എ​സ്.​ഇ മു​ന്നോ​ട്ടു​വെ​ച്ച 30:30:40 ഫോ​ർ​മു​ല നേ​ര​ത്തേ സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​മൂ​ല്യ​നി​ർ​ണ​യ​രീ​തി​ക്ക​നു​സ​രി​ച്ച്​ മാ​ർ​ക്ക്​ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ത​ങ്ങ​ളു​ടെ സ്​​കൂ​ളു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന്​ ഹ​ര​ജി​ക്കാ​ർ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE
News Summary - CBSE warns not to re-examine Class 12 assessment
Next Story