ക്ലാസ് മുറികളിൽ സി.സി.ടി.വി കാമറ; കുഴപ്പമില്ലെന്ന് ഡൽഹി െെഹകോടതി
text_fieldsന്യൂഡൽഹി: ക്ലാസ് മുറികളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിൽ ഒരു കുഴപ്പവുമില്ലെന്ന് ഡൽഹി െെഹകോടതി. ക്ലാസ് റൂമുകളിൽ ഒളികാമറ വെക്കുന്നത് കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുമെന്ന വാദം തള്ളിയ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് വി.കെ. റാവു എന്നിവരടങ്ങുന്ന ബെഞ്ച് അവിടെ സ്വകാര്യ കാര്യങ്ങളൊന്നും വരുന്നില്ലെന്ന് വ്യക്തമാക്കി.
കുട്ടികളുടെ സ്വകാര്യത എന്ന ഉത്കണ്ഠയുടെ കൂടെ സുരക്ഷയും കണക്കിലെടുക്കണം. അധ്യാപകർ ശരിയായി പഠിപ്പിക്കുന്നിെല്ലന്ന പരാതി രക്ഷിതാക്കൾ സാധാരണ ഉന്നയിക്കാറുണ്ട്. എന്നാൽ, സി.സി.ടി.വി കാമറ വരുേമ്പാൾ കാര്യങ്ങൾ വ്യക്തമായി അറിയാനാവും. സ്കൂളുകളിൽ 1.4 ലക്ഷം കാമറകൾ സ്ഥാപിക്കാനുള്ള ഡൽഹി സർക്കാറിെൻറ നീക്കത്തെ ചോദ്യംചെയ്ത് ഡാനിയൽ ജോർജ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലെ വദങ്ങൾ തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം.
വിദ്യാർഥികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ വ്യക്തിപരമായ കാര്യങ്ങൾ ക്ലാസ് മുറികളിൽ ചർച്ചചെയ്യാറുണ്ടെന്നും അതുകൊണ്ട് കാമറ സ്ഥാപിക്കുന്നത് നല്ല കാര്യമെല്ലന്നും ഹരജിക്കാരെൻറ അഭിഭാഷകൻ പറഞ്ഞു. ഇതു തള്ളിയ േകാടതി സുപ്രീംകോടതിയിൽപോലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനുള്ള നിർദേശം ഹരജിക്കാരനെ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.