ഗൗരി ലേങ്കഷിെൻറ വീട്ടിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചത് 15 ദിവസം മുമ്പ്
text_fieldsബംഗളൂരു: പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലേങ്കഷിെൻറ മരണം അന്വേഷിക്കാൻ ഇൻറലിജൻസ് െഎ.ജി ബി.കെ സിങിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം തുടങ്ങി. അന്വേഷണ സംഘത്തിൽ 31 അംഗങ്ങളാണുള്ളത്. ഡി.സി.പി എം.എൻ അനുഛേതാണ് അന്വേഷണോദ്യോഗസ്ഥൻ. സംഭവസ്ഥലത്തുനിന്ന് െതളിവുകൾ കണ്ടെടുക്കുന്നതു മുതൽ എല്ലാ കാര്യങ്ങളും ൈകകാര്യം ചെയ്തിരുന്നതും ഡി.സി.പിയായിരുന്നു.
ഹെൽമറ്റ് വെച്ച ഒരാൾ വെടിയുതിർക്കുന്നതിെൻറ ദൃശ്യം രാജരാജേശ്വരി നഗറിലുള്ള ഗൗരിയുടെ വീട്ടിൽ സ്ഥാപിച്ച കാമറയിൽ പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടക്കുേമ്പാൾ പ്രദേശത്ത് വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വ്യക്തമല്ല. ദിവസങ്ങൾക്ക് മുമ്പ് ഒാഫീസിൽ നിന്ന് വീട്ടിലെത്തും വരെ രണ്ടു േപർ ബൈക്കിൽ പിന്തുടരുന്നത് ശ്രദ്ധിച്ച ഗൗരി അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. അതേതുടർന്ന് 15 ദിവസങ്ങൾക്ക് മുമ്പാണ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതെന്ന് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു.
10 വർഷത്തിലേറെയായി ഇൗ പ്രേദശത്ത് താമസിക്കുന്ന ഗൗരി ഇതുവരെ ഒരു സുരക്ഷയും ആവശ്യപ്പെട്ടിരുന്നില്ല. ആരോ തന്നെ പിന്തുടരുന്നുെണ്ടന്ന് സംശയം തോന്നിയതിനാലാണ് 15 ദിവസം മുമ്പ് രണ്ട് കാമറകൾ സ്ഥാപിച്ചത്. ഗൗരിയുടെ ജീവന് ഭീഷണിയുണ്ടായിരുന്നെന്ന് പൊലീസ് കരുതുന്നതും ഇതുകൊണ്ടാണ്. എന്നാൽ ജീവന് ഭീഷണിയുള്ളകാര്യം പൊലീസിലോ സർക്കാറിനേയോ ഗൗരിയും അമ്മയും അറിയിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
കൊലപാതകികൾ ദിവസങ്ങളായി ഗൗരിയെ പിന്തുടരുന്നുണ്ടെന്നാണ് െപാലീസ് നിഗമനം. അതിനാൽ അവരുെട ദൃശ്യങ്ങൾ സമീപെത്ത മറ്റു കാമറകളിൽ നിന്ന് കണ്ടെടുക്കാനാകുമെന്നും പൊലീസ് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.