കള്ളനെ പിടിക്കാൻ കോളജ് ടോയ്‍ലറ്റിൽ സി.സി.ടി.വി കാമറ; പ്രതിഷേധവുമായി വിദ്യാർഥികൾ
text_fieldsലഖ്‌നോ: മോഷ്ടാവിനെ പിടികൂടാൻ കോളജിലെ ശൗചാലയത്തിനുള്ളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച സംഭവം വിവാദത്തിൽ. ഉത്തര്‍പ്രദേശിലെ അസംഗർ ഡി.എ.വി പി.ജി കോളജിലാണ് സംഭവം.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ആരോപിച്ച് വിദ്യാര്‍ഥികൾ പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. കോളജ് പരിസരത്ത് നിന്നു വാട്ടര്‍ ടാപ്പുകള്‍ കാണാതാകുന്നത് പതിവായതോടെ മോഷ്ടാവിനെ പിടികൂടാനായാണ് ശൗചാലയങ്ങൾക്ക് സമീപം അധികൃതര്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചത്.
ടോയ്‌ലറ്റുകളുടെ പുറത്തും അകത്തും കാമറകള്‍ സ്ഥാപിച്ചതറിഞ്ഞതോടെ വിദ്യാര്‍ഥികള്‍ രോഷാകുലരാകുകയായിരുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും കോളജ് അധികൃതരുടെ വിവേകമില്ലായ്മയാണിതെന്നും വിദ്യാർഥികൾ പ്രതികരിച്ചു.
അതേസമയം, ശൗചാലയത്തിനുള്ളില്‍ കാമറ സ്ഥാപിച്ചത് അബദ്ധവശാലാണെന്നും ഉടന്‍തന്നെ ഇത് നീക്കുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു. വാട്ടര്‍ ടാപ്പുകള്‍ സ്ഥിരമായി മോഷണം പോകുന്നത് തടയാനാണ് കാമറകള്‍ സ്ഥാപിച്ചതെന്നും എന്നാൽ ജാഗ്രതക്കുറവ് ഉണ്ടായതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.