ബുറാരി കൂട്ട ആത്മഹത്യ: കുടുംബാംഗങ്ങൾ സ്റ്റൂളുകൾ കൊണ്ടു വരുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുറാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ആത്മഹത്യക്ക് ഒരുങ്ങുന്നതിനായി അർദ്ധരാത്രി കുടുംബാംഗങ്ങൾ സ്റ്റൂളുകൾ കൊണ്ടു വരുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങളാണ് ലഭിച്ചത്. കുടുംബത്തിെൻറ വീടിനു മുമ്പിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. കൂടാതെ ആത്മഹത്യയുടെ വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ കുറിപ്പും പത്ത് രൂപയുടെ 20 റൊട്ടികൾ വാങ്ങിയതിെൻറ തെളിവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂട്ട മോക്ഷപ്രാപ്തിക്കായി ആചാരത്തിെൻറ ഭാഗമായാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് മനസ്സിലാക്കുന്നത്.
തൂങ്ങിമരിച്ച പത്ത് പേരും അഞ്ച് സ്റ്റൂളുകളാണ് ഉപയോഗിച്ചത്. തൂങ്ങി മരിക്കാൻ ഇവർ പരസ്പരം സഹായിച്ചതായാണ് സംശയിക്കുന്നത്. വീട്ടിനകത്ത് കണ്ണും വായും കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ. ചിലരുടെ കൈയും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. ഇതാണ് ഇവർ തമ്മിൽ പരസ്പര സഹായമുണ്ടായതായി സംശയിക്കാൻ കാരണം. മരണത്തിന്‍റെ തലേദിവസം ഇവർ 20 റൊട്ടി ഒാർഡർ ചെയ്തിരുന്നു. ഇത് നാരായണിദേവിയാണ് എല്ലാവർക്കും പങ്കുവെച്ചതെന്നും കുറിപ്പുകളിലുണ്ട്.
കണ്ടെത്തിയ കുറിപ്പുകളിൽ എല്ലാവരോടും കൈ കെട്ടി ക്രിയകൾ നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനാൽ ഇവർ പരസ്പര സഹായത്താൽ കൈകൾ കെട്ടിയെന്നും കണക്കാക്കുന്നു. കൊല്ലപ്പെട്ട നാരായൺ ദേവിയുടെ കൈയിലെ കെട്ട് നിലത്ത് വീണു കിടക്കുകയായിരുന്നു. മരണ ശേഷം ആരോ കെട്ട് നിലത്തിട്ടതായും സംശയിക്കുന്നുണ്ട്. നാരായൺ ദേവിയുടെ മകൻ ലളിത് ചുണ്ടാവയാണ് ഈ കുറിപ്പുകൾ എഴുതിയതെന്നാണ് കരുതുന്നത്.
മരിക്കേണ്ട വിധത്തെക്കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പാണ് കണ്ടെടുത്തത്. അധികം സംസാരിക്കാത്ത ലളിത് ഈയിടെയായി തന്‍റെ മരിച്ചു പോയ പിതാവ് ന്നോട് സംസാരിക്കാറുണ്ടന്ന രീതിയിലായിരുന്നു പെരുമാറിയിരുന്നത്. മരണം തങ്ങള്‍ക്ക് മോക്ഷം നല്‍കുമെന്നാണ് കുറിപ്പുകളിലുള്ളത്. 10 വര്‍ഷം മുമ്പ് മരിച്ചുപോയ പിതാവിന്‍റെ നിര്‍ദേശങ്ങളായിട്ടാണ് ലളിത് മരണത്തെ കണ്ടത്.
ആത്മഹത്യക്കു മുമ്പ് ഒരു കപ്പിൽ വെള്ളം എടുത്തു വെക്കാനും അതിെൻറ നിറം മാറുമ്പോൾ താൻ പ്രത്യക്ഷപ്പെട്ട് എല്ലാവരേയും രക്ഷപ്പെടുത്തുമെന്നും ആചാരത്തിനു ശേഷം എല്ലാവരും പരസ്പരം കെട്ടുകൾ അഴിച്ചുകൊടുക്കണമെന്നുമായിരുന്നു ‘മരിച്ചുപോയ പിതാവിെൻറ’ നിർദ്ദേശമെന്ന് ഡയറിക്കുറിപ്പിലുണ്ട്. തന്‍റെ പിതാവിന്‍റെ നിർദേശം പാലിക്കണമെന്ന് ലളിത് വീട്ടുകാരെ നിർബന്ധിക്കുകയായിരുന്നു. ആരും മരണപ്പെടില്ലെന്നും ആചാരത്തിനു ശേഷം അതിശക്തരായി തിരിച്ചു വരാൻ സാധിക്കുമെന്നായിരുന്നു ഇയാൾ മറ്റുള്ളവരെ വിശ്വസിപ്പിച്ചത്.
മരിച്ച 11 പേരിൽ രണ്ട് പുരുഷൻമാരും ആറ് സ്ത്രീകളും രണ്ട് ആൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. നാരായൺ ദേവി (77), മകൾ പ്രതിഭ (57), ആൺമക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിെൻറ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിെൻറ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരാണു കൊല്ലപ്പെട്ടത്. എല്ലാവരെയും ബുറാരിയിലുള്ള വീട്ടിനകത്ത് കണ്ണും വായും കെട്ടിയിട്ട നിലയിലായിരുന്നു കാണപ്പെട്ടത്. ചിലരുടെ കയ്യും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. ഇതിൽ 77 വയസ്സുള്ള നാരായൺ ദേവി മറ്റൊരു മുറിയിൽ ശ്വാസം മുട്ടി മരിച്ച നിലയിലുമായിരുന്നു.
ആദ്യം കൂട്ട ആത്മഹത്യയാണെന്നും പിന്നീട് കുടുംബത്തിലെ ഒരംഗം കൂട്ടക്കൊല നടത്തി ആത്മഹത്യ ചെയ്തതാകാം എന്നുമായിരുന്നു പൊലീസിെൻറ നിഗമനം. 11 പേരിൽ പത്തുപേരും തൂങ്ങിയ നിലയിലും ഒരാളെ മറ്റൊരു മുറിയിൽ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലുമായിരുന്നു കണ്ടെത്തിയത്.
ദൃശ്യങ്ങൾക്ക് കടപ്പാട്:ടോട്ടൽ ടി.വി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.