പൊലീസ് സ്റ്റേഷനിലെ ലോക്കപ്പുകളിലും സി.സി.ടി.വി കാമറ വേണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി കാമറകളും ഓഡിയോ റെക്കോർഡിങ് ഉപകരണങ്ങളും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ലോക്-അപുകളിലും ചോദ്യം ചെയ്യുന്ന മുറികളിലും കാമറ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശമുണ്ട്. എൻ.ഐ.എ, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളുടെ ഓഫിസിലും കാമറ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
ജസ്റ്റിസ് ആർ.എഫ് നരിമാെൻറ അധ്യക്ഷതയിലുള്ള ബെഞ്ചിേൻറതാണ് നിർദേശം. പൊലീസ് സ്റ്റേഷനുകളിെല വാതിലുകൾ, ലോക്ക് അപ്, വരാന്ത, ലോബി, റിസപ്ഷൻ, എസ്.ഐയുടെ മുറി എന്നിവടങ്ങളിലെല്ലാം കാമറ സ്ഥാപിക്കണം.
പൊലീസ് സ്റ്റേഷനുകൾ കൂടാതെ നാർക്കോടിക്സ് കൺട്രോൾ ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസ് എന്നിവിടങ്ങളിലും കാമറ സ്ഥാപിക്കണം. 18 മാസം വരെയുള്ള റെക്കോർഡിങ്ങുകൾ സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.