'ബിപിൻ റാവത്തിനെ പുറത്തെടുക്കുേമ്പാൾ ജീവനുണ്ടായിരുന്നു, അദ്ദേഹം പേര് പറഞ്ഞു' -രക്ഷാപ്രവർത്തകൻ
text_fieldsകൂനൂർ (ഊട്ടി): ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച സംയുക്ത സേന മേധാവി ബിപിൻ റാവത്തിനെ അപകടസ്ഥലത്ത് നിന്ന് പുറത്തെടുക്കുേമ്പാൾ ജീവനുണ്ടായിരുന്നതായി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ. തകർന്ന എം.ഐ-17വി5 ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്ത് തെന്റ പേര് പറഞ്ഞതായും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണത്തിന് കീഴടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
റാവത്തിനെ കൂടാതെ അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തിയായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് മാത്രമാണ് രക്ഷാപ്രവർത്തകർ എത്തുേമ്പാൾ ജീവനുണ്ടായിരുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അപകടം നടന്ന ഉടൻ സംഭവസ്ഥലത്ത് 12 മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടതായി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സമീപവാസിയായ രവി മാധ്യമങ്ങളോട് പറഞ്ഞു.
'ഒരു വലിയ ശബ്ദം കേട്ടു. നോക്കുേമ്പാൾ തീപിടിച്ച ഹെലികോപ്ടർ താഴേക്ക് വരുന്നതാണ് കണ്ടത്. ഉടൻ തന്നെ ഞങ്ങൾ അപകടസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ 12 പേർ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ജീവനുള്ള രണ്ട് പേരെ ഞങ്ങൾ രക്ഷിച്ചു, അവർ ജീവനുവേണ്ടി മല്ലിടുകയായിരുന്നു. ഒരു ആംബുലൻസിൽ അവരെ വെല്ലിങ്ടണിലെ ആർമി ആശുപത്രിയിലേക്ക് കൊണ്ടുപോയി' -അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ രക്ഷപ്പെടുത്തിയ രണ്ട് പേർക്ക് ജീവനുണ്ടായിരുന്നു' -രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കൃഷ്ണമൂർത്തി എന്നയാൾ പറഞ്ഞു.
ജനറൽ ബിപിൻ റാവത്ത് തമിഴ്നാട്ടിെല വെല്ലിങ്ടൺ കോളജിൽ യുവ കേഡറ്റുകളുമായി സംവദിക്കാൻ പോകുമ്പോഴായിരുന്നു അപകടം. ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച എം.ഐ-17വി5 ഹെലികോപ്ടർ നീലഗിരി ജില്ലയിലെ കൂനൂരിന് സമീപം തകർന്ന് വീഴുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു ദുരന്തം.
റാവത്തിന്‍റെ സൈനിക ഉപദേഷ്ടാവ് ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡർ, സ്റ്റാഫ് ഓഫിസർ ലെഫ്റ്റനന്‍റ് കേണൽ ഹർജീന്ദർ സിങ്, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, സ്ക്വാഡ്രൺ ലീഡർ കെ. സിംഗ്, ജൂനിയര്‍ വാറന്‍റ് ഓഫിസറും സൂലൂരിലെ ഫ്ലൈറ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയർ വാറന്‍റ് ഓഫിസർ ദാസ്, ഹവിൽദാർ സത്പാൽ, നായിക് ഗുർസേവക് സിങ്, നായിക് ജിതേന്ദർ കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് സായ് തേജ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.