കശ്മീരിൽ ഏറ്റുമുട്ടൽ; സ്ഫോടനത്തിൽ ഒരു മരണം
text_fieldsശ്രീനഗർ: ഇൗദ് ആഘോഷങ്ങൾക്ക് മങ്ങലേൽപിച്ച് പ്രതിഷേധക്കാരും കശ്മീരിലെ സുരക്ഷ സേനയും നിരവധി കേന്ദ്രങ്ങളിൽ ഏറ്റുമുട്ടി. ഗ്രനേഡ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തെക്കൻ കശ്മീരിലെ ബ്രാക്പോറയിൽ ഗ്രനേഡ് സ്ഫോടനത്തിൽ പ്രതിഷേധക്കാർക്കൊപ്പം ഉണ്ടായിരുന്ന ശറാസ് അഹ്മദ് ആണ് മരിച്ചതെന്ന് പൊലീസ് വക്താവ് പറഞ്ഞു.
നഗരത്തിലെ സഫകാദലിൽ പ്രദേശവാസികളും സുരക്ഷ സേനയുമായുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. വടക്കൻ കശ്മീരിലെ സോപോറിലും കുപ്വാരയിലും പ്രതിഷേധവുമായി തെരുവിലിറങ്ങിയവരും സുരക്ഷ സേനയും ഏറ്റുമുട്ടി. താഴ്വരയിലെ മറ്റു ഭാഗങ്ങളിൽ ജനജീവിതം സാധാരണ നിലയിലാണെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ ജമ്മു-കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രരേഖയോട് ചേർന്ന് പട്രോളിങ് സംഘത്തിനുനേരെ പാക് സേന നടത്തിയ വെടിവെപ്പിൽ ജവാൻ വികാസ് ഗുരുങ് (21) കൊല്ലെപ്പട്ടു. നഗരത്തോടുചേർന്ന ലസ്ജാനിൽ തീവ്രവാദികൾ സുരക്ഷസേനക്കുനേെര നടത്തിയ വെടിവെപ്പിൽ സി.ആർ.പി.എഫ് കോൺസ്റ്റബിൾ ദിനേശ് പസ്വാന് പരിക്കേറ്റു. വയറ്റിൽ വെടിയേറ്റ ഇദ്ദേഹത്തെ ശ്രീനഗർ ബദാമിബാഗിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇൗദ്ഗാഹുകളിലും വിവിധ കേന്ദ്രങ്ങളിലെ പള്ളികളിലും പെരുന്നാൾ നമസ്കാരത്തിൽ വൻ ജനാവലി പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.