ഒന്നര മാസത്തിനിടെ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചത് 513 തവണ
text_fieldsജമ്മു: ബാലാകോട്ട് വ്യോമാക്രമണത്തിനു േശഷം, ഒന്നര മാസത്തിനിടെ പാകിസ്താൻ നിയന്ത്രണ രേഖയോട് ചേർന്ന് 513 തവണ വെടിനിർത്തൽ ലംഘിച്ചതായി മുതിർന്ന സൈനിക ഓഫിസർ പറഞ്ഞു.
പാക് സേനയുടെ ഷെല്ലാക്രമണത്തിനും വെടിവെപ്പിനും സൈന്യം കനത്ത തിരിച്ചടിയാണ് നൽകിയത്.
ഇന്ത്യൻ സൈന്യം നേരിട്ട ജീവാപായത്തിെൻറ അഞ്ചും ആറും ഇരട്ടിയാണ് പാകിസ്താനുണ്ടായത്. സൈനിക പോസ്റ്റുകളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് പാകിസ്താൻ മോർട്ടാറുകളും ആർടിലറി തോക്കുകളും പോലുള്ള വലിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ജനറൽ കമാൻഡിങ് ഓഫിസർ ലഫ്. ജനറൽ പരംജിത് സിങ് രാജൗരിയിൽ വാർത്താലേഖകരോട് പറഞ്ഞു.
പാക് ഭാഗത്തുനിന്നുള്ള ആക്രമണത്തിന് ഓേരാ ദിവസവും സൈന്യം മറുപടി നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.