സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് സംഘ്പരിവാർ ഭീഷണി
text_fieldsന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ ഭീഷണിയുമായി ഹിന്ദുത്വ സംഘടന.
അലീഗഢിലെ ക്രിസ്ത്യൻ സ്കൂള്‍ മാനേജ്മെൻറുകൾക്കാണ് ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ചിെൻറ പേരിൽ ഭീഷണി കത്ത് ലഭിച്ചത്. ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നത് സ്വന്തം സാഹസത്തിലായിരിക്കുമെന്നാണ് മുന്നറിയിപ്പ്. എല്ലാ സ്കൂളുകളിലും എത്തി പരിശോധിക്കാനും ജില്ലാ യൂനിറ്റുകള്‍ക്ക് ജാഗരൺ മഞ്ച് നിര്‍ദേശം നല്കി.
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭാവനകള്‍ സ്വീകരിക്കുന്നുണ്ടോയെന്നും പ്രത്യേകിച്ച് ഹിന്ദു വിഭാഗത്തിലുള്ള കുട്ടികളെ നിര്‍ബന്ധിക്കുന്നുണ്ടോയെന്നും പരിശോധിക്കണം. ക്രിസ്മസ് ആഘോഷത്തിലൂടെയാണ് ക്രിസ്തുമതം പ്രചരിപ്പിക്കുന്നതെന്നും അതിനെ എതിര്‍ക്കേണ്ടതാണെന്നും ഹിന്ദു ജാഗരണ്‍ മഞ്ചിെൻറ കുറിപ്പില്‍ പറയുന്നു. സ്കൂളുകളില്‍നിന്നുള്ള പ്രതികരണം അറിഞ്ഞ ശേഷം തുടർ നടപടികളെടുക്കുമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് അലീഗഢ് ഭാരവാഹി സോനു സവിത പറഞ്ഞു.
മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്മസ് കരോള്‍ സംഘത്തിനെതിരെ സംഘ്പരിവാര്‍ സംഘടനയില്‍പെട്ടവര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശിലും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങള്‍ തങ്ങള്‍ നടത്താറുള്ളതാണെന്ന് സ്കൂള്‍ അസോസിയേഷന് പ്രസിഡൻറ് അനുരാഗ് ഗുപ്ത വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.