കമല ഹാരിസ് അധികാരമേൽക്കുേമ്പാൾ തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്ത് ആഘോഷം
text_fieldsകെ. രാജേന്ദ്രൻ
ചെന്നൈ: യു.എസ് വൈസ് പ്രസിഡൻറ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിൽ തമിഴ്നാട്ടിലെ തുളസേന്ദ്രപുരം ആഘോഷത്തിമിർപ്പിൽ. അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിത ൈവസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിെൻറ മാതാവിെൻറ പൂർവിക ഗ്രാമമാണിത്. മേഖലയിലെ വിവിധ സാമൂഹിക സന്നദ്ധ സംഘടനകളും ക്ഷേത്ര കമ്മിറ്റിയുമാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. തിരുവാരൂർ ജില്ലയിലെ തുളസേന്ദ്രപുരം ശ്രീധർമ ശാസ്താ അയ്യനാർ കോവിലിൽ പ്രത്യേക പൂജകൾ അരങ്ങേറി. പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തും ജനങ്ങൾ കൊണ്ടാടി. ആേരാരുമറിയാത്ത കൊച്ചുഗ്രാമം കമല ഹാരിസിെൻറ സ്ഥാനാർഥിത്വത്തോടെയാണ് വാർത്തകളിൽ നിറഞ്ഞത്. വീടുകളിലും മറ്റും അമേരിക്കൻ പതാകകളും ഇന്ത്യൻ ദേശീയപതാകകളും കൂട്ടിക്കെട്ടിയിരുന്നു. തുളസേന്ദ്രപുരത്തെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി.
കമല ഹാരിസിെൻറ മാതാവിെൻറ മാതാപിതാക്കളായ പി.വി.ഗോപാലൻ- രാജം ദമ്പതികൾ തിരുവാരൂർ ജില്ലയിലെ മന്നാർഗുഡി പൈങ്കനാട് തുളസേന്ദ്രപുരത്താണ് താമസിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് സിവിൽ സർവിസ് ഉദ്യോഗസ്ഥനായിരുന്നു ഗോപാലൻ. പ്രമുഖ അർബുദ ഗവേഷകയായ ശ്യാമള ഗോപാലനും ധനശാസ്ത്ര വിദഗ്ധനായ ജമൈക്കൻ സ്വദേശിയായ ഡൊണാൾഡ് ഹാരിസുമാണ് കമല ഹാരിസിെൻറ മാതാപിതാക്കൾ. വിവാഹത്തിനു മുമ്പ് ശ്യാമള ഗോപാലൻ കാലിഫോർണിയയിലെ ഒാക്ലാൻഡിലായിരുന്നു. 1964 ഒക്ടോബർ 20നാണ് ഇവർക്ക് കമല ജനിച്ചത്. വിവാഹമോചനം നേടിയതിനുശേഷം ശ്യാമള ഗോപാലൻ തനിച്ചാണ് കമലയെ വളർത്തിയത്. 2009ലായിരുന്നു ശ്യാമളയുടെ മരണം. ചെന്നൈയിൽ താമസിക്കുന്ന മാതാവിെൻറ സഹോദരി ഡോ. സരള ഗോപാലനും ഡൽഹിയിൽ കഴിയുന്ന അമ്മാവൻ ബാലചന്ദ്രൻ ഗോപാലനും സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുക്കാനായി പോയിട്ടുണ്ട്. കമല ഹാരിസിനെ ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നതിന് ശ്രമം നടത്തുമെന്ന് തിരുവാരൂർ ഗ്രീൻ സിറ്റി പ്രസിഡൻറ് സുധാകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.