സംസ്ഥാനത്ത് സെൻസർഷിപ്പുണ്ടെന്ന് ബംഗാൾ ഗവർണർ
text_fieldsകൊൽക്കത്ത: ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി-ഗവർണർ ജഗ്ദീപ് ധൻഖർ പോര് പുതിയ തലത്തിലേക്ക്. ധൻഖർ വിളിച്ച യോഗം സർക്കാർ ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചതാണ് പുതിയ വി വാദം. താൻ വിളിച്ചുചേർത്ത യോഗത്തിൽ ഉദ്യോഗസ്ഥർ പങ്കെടുക്കില്ലെന്ന് അറിയിച്ചത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും ഇവിടെ സെൻസർഷിപ്പുള്ളതുപോലെയാണ് കാര്യങ്ങളെന്നും ഗവർണർ പ്രതികരിച്ചു. ഗവർണറെ പിന്തുണച്ച് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയും രംഗത്തുവന്നു. ഗവർണറെ ഈ രീതിയിൽ അപമാനിച്ചത് രാജ്യത്തുതന്നെ ആദ്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനർജി വടക്കൻ ബംഗാളിൽ പര്യടനത്തിലായതിനാലും അതിെൻറ തിരക്കുള്ളതിനാലും യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് ഉദ്യോഗസഥസ്ഥർ കത്തിലൂടെ ഗവർണറെ അറിയിച്ചത്. 24 പർഗാന വടക്ക്-െതക്ക് ജില്ലകളിലെ ജില്ല മജിസ്ട്രേറ്റുമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ യോഗമാണ് ഗവർണർ വളിച്ചു ചേർത്തത്. ഗവർണർ ഈ ജില്ലകൾ സന്ദർശിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു യോഗം വിളിച്ചത്. അതേസമയം, തെൻറ പരിപാടി മാറ്റിവെക്കാതിരുന്ന ഗവർണർ 24 പർഗാന വടക്ക്-തെക്ക് ജില്ലകളിൽ എത്തിയപ്പോൾ ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ നൽകിയെങ്കിലും രണ്ടിടത്തും സർക്കാർ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തില്ല. മുഖ്യ
മന്ത്രി പര്യടനം നടത്തുെന്നന്നു വെച്ച് സർക്കാർ മൊത്തത്തിൽ അവധിയിലാകേണ്ട കാര്യമുണ്ടോയെന്ന് ഇതിനെപ്പറ്റി ഗവർണർ വാർത്തലേഖകരോട് ചോദിച്ചു.
നേരത്തേ ദുർഗപൂജ ആഘോഷ സമയത്ത് ധൻഖറിന് നൽകിയ ഇരിപ്പിടത്തെച്ചൊല്ലി വിവാദമുയർന്നിരുന്നു. സെപ്റ്റംബറിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയെ വിദ്യാർഥികൾ ജാദവ്പുർ യൂനിവേഴ്സിറ്റിയിൽ തടഞ്ഞപ്പോൾ ഗവർണർ അവിടെ ഓടിയെത്തിയതും സർക്കാറുമായി ഏറ്റുമുട്ടലിന് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.