കോവിഡ് മൂന്നാംതരംഗ ഭീഷണി; സെൻസസ് ഉടൻ നടക്കില്ല
text_fieldsന്യൂഡൽഹി: കോവിഡ് മൂന്നാംതരംഗ ഭീഷണി നിലനിൽക്കുന്നതിനാൽ സെൻസസ് ഉടൻ നടക്കില്ല. 2022 ജൂൺ വരെ ജില്ലകളുടെയും മറ്റ് സിവിൽ, പൊലീസ് യൂനിറ്റുകളുടെയും അതിർത്തികളിൽ മാറ്റം വരുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു. 2020-21ൽ നടക്കേണ്ടിയിരുന്നതും എന്നാൽ കോവിഡ് മഹാമാരി മൂലം മാറ്റിെവച്ചതുമായ ദശാബ്ദക്കാല സെൻസസാണ് വീണ്ടും മാറ്റിയത്.
മൂന്നാം തരംഗ ഭീഷണി സാഹചര്യത്തിൽ സെൻസസ് എപ്പോൾ നടത്തണമെന്നും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) എപ്പോൾ അപ്‌ഡേറ്റ് ചെയ്യണമെന്നും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
2022 ജൂൺ വരെ ജില്ലകൾ, സബ് ഡിവിഷനുകൾ, താലൂക്കുകൾ, പൊലീസ് സ്റ്റേഷനുകൾ മുതലായവയുടെ അതിർത്തികൾ മാറ്റുന്നത് വിലക്കിക്കൊണ്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി ഇന്ത്യൻ രജിസ്ട്രാർ ജനറലും സെൻസസ് കമീഷണറും അറിയിച്ചു.
ഭരണകര്‍ത്തവ്യ സ്ഥാപനങ്ങളുടെ അതിര്‍ത്തി നിയന്ത്രണങ്ങള്‍ മൂന്നു മാസങ്ങള്‍ക്ക് മരവിപ്പിക്കുന്നത് സെന്‍സസ് നടപ്പാക്കുന്നതിനു മുമ്പുള്ള സാധാരണ നടപടിയാണ്. 2020 ജനുവരി ഒന്ന് മുതൽ 2021 മാർച്ച് 31വരെ അഡ്മിനിസ്ട്രേറ്റിവ് യൂനിറ്റുകളുടെ അതിർത്തികൾ മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ ആദ്യം ഉത്തരവിട്ടിരുന്നു. എന്നാൽ, കോവിഡിനെ തുടർന്ന് ഇത് 2021 ഡിസംബർ 31 വരെയും ഇപ്പോൾ 2022 ജൂൺ 30 വരെയും നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.