ജനസംഖ്യ, എൻ.പി.ആർ വിവരങ്ങളെ നിർണായക വിവര പട്ടികയിൽപെടുത്തി
text_fieldsന്യൂഡൽഹി: ജനസംഖ്യകണക്കുമായും ദേശീയ ജനസംഖ്യ രജിസ്റ്ററുമായും (എൻ.പി.ആർ) ബന്ധപ്പെട്ട കമ്പ്യൂട്ടർ ഡേറ്റാബേസുകളെ 'നിർണായക വിവര അടിസ്ഥാന സൗകര്യങ്ങൾ' എന്ന ഗണത്തിൽപെടുത്തി പ്രഖ്യാപനം. 2000ത്തിലെ ഐ.ടി നിയമം നൽകിയ അധികാരം ഉപയോഗിച്ചാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സെൻസസ് മോണിറ്ററിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം, ദ സെൽഫ് എന്യൂമറേഷൻ ആൻഡ് സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സി.ആർ.എസ്) വെബ് പോർട്ടലുകൾ, വീടുകളുടെ പട്ടികയടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ, ജനസംഖ്യ കണക്ക്, എൻ.പി.ആറിലെ പുതുക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ ഡേറ്റബേസുകളെ, രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമീഷണറുടെയും ഓഫിസിലെ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ (സി.ഐ.ഐ) ആയി പ്രഖ്യാപിച്ചുവെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.