ദേശീയ ഹരിത ട്രൈബ്യൂണലിന് കേന്ദ്രത്തിെൻറ കടിഞ്ഞാൺ
text_fieldsന്യൂഡൽഹി: പരിസ്ഥിതി നിയമങ്ങൾ നിരന്തരം ലംഘിച്ച് വൻകിട പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി നൽകുന്നതിനെതിരെ കർക്കശ നിലപാട് എടുത്തിരുന്ന ദേശീയ ഹരിത ൈട്രബ്യൂണലിന് മോദി സർക്കാർ കടിഞ്ഞാണിട്ടു. ൈട്രബ്യൂണലുകളുടെ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഭേദഗതിചെയ്ത് കേന്ദ്ര റവന്യൂ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ ദേശീയ ഹരിത ൈട്രബ്യൂണലിെൻറ ചിറകരിയുകയായിരുന്നു.
കേന്ദ്രത്തിെൻറ മറ്റു 18 ൈട്രബ്യൂണലുകളില് അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള വ്യവസ്ഥകളും അവരുടെ ആനുകൂല്യങ്ങളും ഇതോടൊപ്പം ഭേദഗതി ചെയ്തു.
കോടതിപോലെ ജുഡീഷ്യല്‍ സ്വഭാവമുണ്ടായിരുന്ന ദേശീയ ഹരിത ൈട്രബ്യൂണലിനെ ഉദ്യോഗസ്ഥ നിയന്ത്രണത്തിലേക്ക് മാറ്റി, കടിഞ്ഞാന്‍ കേന്ദ്ര സർക്കാറിെൻറ നിയന്ത്രണത്തിലാക്കും വിധമാണ് പുതിയ ചട്ടങ്ങള്‍ തയാറാക്കിയത്. റിട്ട. സുപ്രീംകോടതി ജഡ്ജിയോ ഹൈകോടതി ചീഫ് ജസ്റ്റിസോ ഹരിത ട്രൈബ്യൂണൽ ചെയർ പേഴ്സനാകണമെന്ന വ്യവസ്ഥ മാറ്റിയ കേന്ദ്ര സർക്കാർ, അവരല്ലാത്തവരെയും ൈട്രബ്യൂണലിെൻറ തലപ്പത്തെത്തിക്കാവുന്ന പുതിയ വ്യവസ്ഥ ഉൾപ്പെടുത്തി.നിയമ, പരിസ്ഥിതി രംഗത്ത് 25 വർഷം പ്രവര്‍ത്തന പരിചയമുള്ളതായി തെളിയിച്ചാൽ ജഡ്ജിമാരല്ലാത്തവരെയും ചെയർപേഴ്സനായി നിയമിക്കാൻ ഇനി സർക്കാറിന് സാധിക്കും.
പുതിയ വിജ്ഞാപനമനുസരിച്ച് ഹരിത ട്രൈബ്യൂണലിലെ ജുഡീഷ്യൽ അംഗവും റിട്ട. ഹൈകോടതി ജഡ്ജിയാകണമെന്നില്ല. 10 വർഷം നിയമ ഉദ്യോഗസ്ഥനായിരുന്നാൽ മതി. അധ്യക്ഷെൻറ കാലാവധി അഞ്ച് വര്‍ഷത്തിൽനിന്ന് മൂന്ന് വര്‍ഷമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാേലാചിച്ച് അദ്ദേഹത്തിെൻറ ശിപാർശ പ്രകാരം കേന്ദ്ര സർക്കാർ ചെയർപേഴ്സനെ നിയമിക്കുന്ന നിലവിലെ രീതിയും വിജ്ഞാപനത്തിലൂടെ മാറ്റി. പകരം ബഹുഭൂരിഭാഗം അംഗങ്ങളും സർക്കാർ നിയന്ത്രണത്തിലുള്ള വനം, പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ട്രൈബ്യൂണൽ അധ്യക്ഷനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുക.
രാഷ്ട്രപതിയുടെ കീഴിലായിരുന്ന ഹരിത ട്രൈബ്യൂണൽ അധ്യക്ഷനെ വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ കീഴിലാക്കി. അധ്യക്ഷനും അംഗങ്ങൾക്കും സുപ്രീംകോടതി, -ഹൈകോടതി ജഡ്ജിമാര്‍ക്കുള്ള ആനുകൂല്യങ്ങൾക്ക് പകരം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള ആനുകൂല്യങ്ങൾ മാത്രമേ ഇനി നൽകൂ. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സമിതി നടത്തുന്ന അന്വേഷണത്തിെൻറ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അംഗം അടക്കമുള്ളവരെ മാറ്റാനും കേന്ദ്ര സർക്കാറിന് അധികാരമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.