ജഡ്ജിമാരുടെ നിയമനം: കൊളീജിയത്തിന് ദീർഘദൃഷ്ടി വേണമെന്ന് കേന്ദ്രം; സുപ്രീംകോടതിയുടെ വിമർശനം
text_fieldsന്യൂഡൽഹി: ൈഹകോടതികളിെല ജഡ്ജിമാരുടെ ഒഴിവുകളെ സംബന്ധിച്ചും നിയമനങ്ങളിെല നിലവിലെ അവസ്ഥ സംബന്ധിച്ചും കേന്ദ്ര സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീംകോടതി. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും സർക്കാറും തമ്മിലുള്ള തർക്കം മുറുകവെയാണ് കോടതി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ഹൈകോടതി നിയമനങ്ങളിൽ കൊളീജിയം ശിപാർശയുടെ നിലവിലെ സ്ഥിതി എന്തെന്ന് കോടതി അറ്റോർണി ജനറൽ കെ.കെ വേണു ഗോപാലിനോട് അന്വേഷിച്ചു.
ഹൈകോടതിയിൽ ധാരാളം ഒഴിവുകളുണ്ടെന്നും കൊളജീയം ശിപാശ ചെയ്തവരെ കൊണ്ടുമാത്രം ഇൗ ഒഴിവുകൾ നികത്താനാകില്ലെന്നും അറ്റോർണി ജറനൽ കോടതിയെ അറിയിച്ചു. കോളീജിയം ശിപാർശയിൽ നിയമന നോട്ടീസ് ഉടനിറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. നിങ്ങൾ ഇതുവരെ എന്തു ചെയ്യുകയായിരുന്നെന്ന് മദൻ ബി ലോകൂറും ദീപക് ഗുപ്തയുമടങ്ങിയ ബെഞ്ച് ചോദിച്ചു.
മണിപൂർ ഹൈകോടതി ഏകാംഗബെഞ്ചിെൻറ ഒരു വിധി ഗുവാഹത്തി ഹൈകോടതിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. വിധിെക്കതിരെ മണിപ്പൂർ ഹൈകോടതിയിൽ അപ്പീൽ നൽകാൻ സാധിക്കിെല്ലന്നും അവിടെ രണ്ടംഗ ബെഞ്ച് മാത്രമാണുള്ളെതന്നും അതിലൊരാളാണ് ആദ്യ വിധി പുറപ്പെടുവിച്ചതെന്നും ഹരജിക്കാൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇൗ വിഷയത്തിൽ അറ്റോർണി ജനറലിനോട് വിവരങ്ങൾ ആരായവെയാണ് കോടതി വിമർശനം ഉന്നയിച്ചത്.
വടക്കു കിഴക്കൻ ഹൈകോടതിയിലെ ജഡ്ജിമാരെ ഉടൻ നിയമിക്കുമെന്ന് അറ്റോർണി ജനറൽ കോടതിെയ അറിയിച്ചു. എന്നാലും ജഡ്ജിമാരുടെ കുറവ് നികത്താനാകില്ല. കൊളീജിയം ദീർഘദൃഷ്ടിയോെട വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. ആറുമാസത്തിനു ശേഷം വരുന്ന ഒഴിവുകൾ കൂടി മുന്നിൽക്കണ്ട് വേണം കൊളീജിയം ശിപാർശ െവക്കാനെന്നും അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. ചില കോടതികളിൽ 40 ശതമാനം ഒഴിവുകളുണ്ട്. എന്നാൽ വളരെ കുറച്ച് നിയമന ശിപാർശ മാത്രമേ കൊളീജയം നൽകിയിട്ടുള്ളൂ. സർക്കാർ ഭാഗത്തു നിന്നുള്ള നടപടിക്രമങ്ങൾ മന്ദഗതിയിലാണെന്നും നിയമനം ആകുേമ്പാഴേക്കും വീണ്ടും ഒഴിവുകൾ ഉണ്ടാകുമെന്നും അറ്റോർണി ജനറൽ പറഞ്ഞു.
തുടർന്ന് കൊളീജിയത്തിെൻറ ഹൈകോടതി നിയമന ശിപാർശകളിൽ എത്രയെണ്ണം തീരുമാനമെടുക്കാതെയുണ്ടെന്ന് ബെഞ്ച് അറ്റോർണി ജനറലിനോട് അന്വേഷിച്ചു. അതിെൻറ വിവരങൾ ഇല്ലെന്ന് കെ.കെ വേണുഗോപാൽ പറഞ്ഞു. അത് കോടതിയെ പ്രകോപിപ്പിച്ചു. കോടതി അേന്വഷിക്കുേമ്പാൾ നിങ്ങളുെട കൈയിൽ വിവരങ്ങളില്ല. എന്നാൽ നിയമ വ്യവസ്ഥയെ ആക്രമിക്കാൻ വേണ്ടിയാകുേമ്പാൾ നിങ്ങൾക്ക് വിവരങ്ങളുണ്ടെന്നും കോടതി വിമർശിച്ചു.
നിയമന ഉത്തരവ് ഉടനിറങ്ങുമെന്ന് അറ്റോർണി ജനറൽ പറഞ്ഞു. എന്നാൽ വടക്കു കിഴക്കൻ മേഖലയിലെ അവസ്ഥ വളരെ മോശമാണെന്നും നാലു ജഡ്ജിമാർ വേണ്ടിടത്ത് പല കോടതികളിലും ഒന്നും രണ്ടും ജഡ്ജിമാരാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. വടക്കു കിഴക്കൻ മേഖലയിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. എന്താണ് അവർ ചെയ്യേണ്ടത്? അവർക്ക് സുപ്രീം കോടതിയിൽ വന്ന് പണം ചെലവഴിച്ച് അഭിഭാഷകരെ നിയമിച്ച് ഹൈകോടതിയിൽ കേസിന് അനുവാദം മേടിക്കാൻ കഴിയുമോ എന്നും ബെഞ്ച് ചോദിച്ചു. ഹൈകോടതികളിലെ നിലവിലെ ഒഴിവുകളുടെ സ്ഥിതി വിവരങ്ങൾ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ അറ്റോർണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.