ഇളവില്ല; വിലക്കയറ്റത്തിനിടയിൽ ജി.എസ്.ടി വരുമാനം കൂട്ടാൻ സംസ്ഥാനങ്ങളോട് കേന്ദ്രം
text_fieldsന്യൂഡൽഹി: പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നുവെങ്കിലും കേന്ദ്രം എക്സൈസ് തീരുവ കുറക്കില്ല. ചരക്കു സേവന നികുതി സമ്പ്രദായമായ ജി.എസ്.ടിക്കു കീഴിൽ പെട്രോളിയം ഉൽപന്നങ്ങളെ കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒളിച്ചുകളിക്കുന്നു.
ആദായനികുതി വരുമാനത്തിലും റിേട്ടൺ സമർപ്പിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധന. ഇതിനെല്ലാമിടയിൽ കേന്ദ്രം ജി.എസ്.ടി വരുമാനം കൂട്ടാൻ തീവ്രശ്രമങ്ങളിലേക്ക്. ഒരു ലക്ഷം കോടി രൂപ വീതം ഒാരോ മാസവും ജി.എസ്.ടി ഇനത്തിൽ പിരിഞ്ഞുകിട്ടണമെന്ന ലക്ഷ്യമാണ് ധനമന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, ഒാരോ മാസവും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഏപ്രിലിൽ മാത്രം വരുമാനം ഒരു ലക്ഷം കോടി കവിഞ്ഞു. മേയിൽ കിട്ടിയത് 94,016 കോടി. ജൂണിൽ 95,610 കോടി. ജൂലൈ 96,483 കോടി. ആഗസ്റ്റ് 93,960 കോടി.
ഇൗ സാഹചര്യത്തിൽ നികുതി പിരിവ് ഉൗർജിതപ്പെടുത്താൻ ധനമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച തുടങ്ങി. നികുതി റിേട്ടണുകൾ സൂക്ഷ്മമായി പരിശോധിച്ച് വെട്ടിപ്പു തടയണമെന്നാണ് ഒരു നിർദേശം. ജി.എസ്.ടി വരുന്നതിനുമുമ്പ് നൽകിയിരുന്ന നികുതിയും അതിനുശേഷം നൽകുന്ന നികുതിയും തമ്മിലെ അന്തരം പരിേശാധിക്കും.
ജി.എസ്.ടി വരുമാനം കൂട്ടാൻ വഴികണ്ടെത്തിയേ മതിയാവൂവെന്ന് ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയ ജി.എസ്.ടി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ജൂൺ, ജൂൈല മാസങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നാലിരട്ടി വർധിച്ചെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. എന്നാൽ, സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് പ്രധാനമായും ആഡംബരവസ്തുക്കൾക്കും ദുർഗുണ ഉൽപന്നങ്ങൾക്കും 28 ശതമാനം ജി.എസ്.ടിക്കു മുകളിൽ സെസ് ചുമത്തിയാണ്.
ജി.എസ്.ടി നടപ്പാക്കുന്നതുവഴി സംസ്ഥാനങ്ങൾക്കുണ്ടാവുന്ന വരുമാന നഷ്ടം ആദ്യ അഞ്ചു വർഷങ്ങളിൽ കേന്ദ്രം നികത്തിക്കൊടുക്കണമെന്നാണ് വ്യവസ്ഥ. ഒാരോ വർഷവും 14 ശതമാനം വർധിപ്പിച്ചു നൽകുകയും വേണം.
ജൂൺ-ജൂലൈ മാസങ്ങളിൽ ഇങ്ങനെ സംസ്ഥാനങ്ങൾക്ക് നൽകിയത് 14,930 കോടി രൂപയാണ്. ഏപ്രിൽ-േമയ് മാസങ്ങളിൽ നൽകിയത് 3899 കോടി മാത്രമായിരുന്നു. 2017-18ൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരമായി നൽകിയത് 41,147 കോടി രൂപ. ഒാരോ മാസവും ശരാശരി 8000 കോടി രൂപയാണ് സെസ് ഇനത്തിൽ കിട്ടുന്നത്. അതനുസരിച്ച് പ്രതിവർഷ സെസ് 96,000 കോടി രൂപ. ജി.എസ്.ടി നടപ്പാക്കിയത് വൻ നേട്ടമായി സർക്കാർ വിശദീകരിക്കുന്നുവെങ്കിലും ചെറുകിടക്കാരെ വലിയ തോതിൽ ദോഷകരമായി ബാധിച്ചുവെന്നാണ് സർവേ ഫലങ്ങൾ.
ആറരക്കോടി വരുന്ന ചെറുകിട വ്യവസായങ്ങളിൽ നിന്നായി ആയിരക്കണക്കിന് തൊഴിലാളികൾക്ക് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ േജാലി നഷ്ടപ്പെട്ടുവെന്നാണ് എ.െഎ.ടി.യു.സി തയാറാക്കിയ സർവേ പറയുന്നത്. ലാഭത്തിൽ നാലിലൊന്നു കുറവ് ഒറ്റവർഷംകൊണ്ട് സംഭവിച്ചതിനെ തുടർന്നാണിത്. 2.30 ലക്ഷം ചെറു വ്യവസായങ്ങൾ പണഞെരുക്കംമൂലം പൂട്ടി. ഒരു വർഷത്തിനിടയിൽ 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന് മുംബൈ കേന്ദ്രമായുള്ള സെൻറർ േഫാർ മോണിറ്ററിങ്ങിെൻറ പഠനവും വിശദീകരിക്കുന്നു. ഇതിനെല്ലാമിടയിലാണ് ജി.എസ്.ടി പിരിവ് ഉൗർജിതമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.