Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധനവിലയിൽ...

ഇന്ധനവിലയിൽ ഉരുണ്ടുകളിച്ച് കേന്ദ്രം; ലോക്സഭയിൽ ഇറങ്ങിപ്പോക്ക്

text_fields
bookmark_border
parliament meeting
cancel

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചിട്ടും സംസ്ഥാനം ഈടാക്കുന്ന മൂല്യവർധിത നികുതി (വാറ്റ്) ആനുപാതികമായി കുറക്കാൻ കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, ഝാർഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ തയാറായില്ലെന്നും അത് വിലവർധനവിന് കാരണമാണെന്നും മന്ത്രി ഹർദീപ്സിങ് പുരി ലോക്സഭയിൽ കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതിനൊത്ത് ഇന്ത്യൻ വിപണിയിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് വില കുറയാത്തത് എന്തുകൊണ്ടാണെന്ന കെ. മുരളീധരന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രതിപക്ഷ എം.പിമാർ അതതു സംസ്ഥാന സർക്കാറുകളോട് വാറ്റ് കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാൻ പറയണമെന്ന് മന്ത്രി നിർദേശിച്ചു.

കേന്ദ്രസർക്കാറിന്‍റെ ഉത്തരവാദിത്തം കൈയൊഴിഞ്ഞ് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തിയ മന്ത്രിയുടെ മറുപടി പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്കിൽ കലാശിച്ചു. കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം വൈ.എസ്.ആർ കോൺഗ്രസും ഇറങ്ങിപ്പോക്കിൽ പങ്കെടുത്തു. അതേസമയം, അന്താരാഷ്ട്രതലത്തിൽ നോക്കിയാൽ പെട്രോൾ വില ഏറ്റവും താഴ്ന്നു നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് മന്ത്രി വാദിച്ചു. ഇന്ത്യക്ക് ആവശ്യമായ അസംസ്കൃത എണ്ണയിൽ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ പെട്രോൾ, ഡീസൽ വില അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്.

ഇന്ത്യയുടെ പല അയൽരാജ്യങ്ങളിൽനിന്നും വ്യത്യസ്തമായി ഇന്ത്യക്ക് ഊർജ സുരക്ഷിതത്വമുണ്ട്. അന്താരാഷ്ട്ര കറൻസി വിനിമയത്തിലെ മാറ്റം പെട്രോളിയം വിലവർധനക്ക് കാരണമാകുന്നുണ്ട്. അന്താരാഷ്ട്രതലത്തിൽ അസംസ്കൃത എണ്ണക്ക് വില കൂടിയതിനാൽ എണ്ണക്കമ്പനികൾക്ക് 27,276 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel price in indiapetroleum products price
News Summary - Center blames opposition states for not reducing prices of petroleum products
Next Story