ഇ.പി.എഫ് പെൻഷനിൽ വിശദീകരണവുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവുപ്രകാരം ഉയർന്ന പെൻഷൻ ലഭിക്കുന്നതിന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ സജ്ജീകരിച്ച ഓൺലൈൻ പോർട്ടലിൽ 1952ലെ ഇ.പി.എഫ് സ്കീം പാരഗ്രാഫ് 26(6) പ്രകാരമുള്ള പഴയ ജോയന്റ് ഓപ്ഷന്റെ തെളിവ് അപ് ലോഡ് ചെയ്യണമെന്ന വ്യവസ്ഥ നിർബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ.
2014 സെപ്റ്റംബറിനുമുമ്പ് മുതൽ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി തൊഴിലുടമയുടെ വിഹിതം ഇ.പി.എഫിൽ അടച്ച സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഉയർന്ന പെൻഷൻ നൽകണമെന്നും അതിലേക്കു പുതിയ ജോയന്റ് ഓപ്ഷൻ ഫയൽ ചെയ്യാൻ അനുമതി നൽകണമെന്നും നിർദേശിക്കുന്ന ഉത്തരവാണ് കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി നൽകിയത്.
ഓൺലൈൻ പോർട്ടലിൽ പുതിയ ജോയന്റ് ഓപ്ഷൻ ഫയൽചെയ്യുന്നതോടൊപ്പം, സേവനം ആരംഭിച്ച കാലത്ത് തൊഴിലുടമ ഉയർന്ന തൊഴിലുടമവിഹിതം അടച്ചു തുടങ്ങിയപ്പോഴുള്ള ജോയന്റ് ഓപ്ഷന്റെ തെളിവുകൂടി ഫയൽചെയ്യണമെന്ന വ്യവസ്ഥകൂടി പോർട്ടലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കോടതിവിധിയിൽ പറയാത്ത ഇത്തരം വ്യവസ്ഥകൾ ഓൺലൈൻ പോർട്ടലിൽനിന്ന് പിൻവലിക്കണമെന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് തൊഴിൽ മന്ത്രാലയം രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് നിബന്ധന വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.