വി. ശിവദാസൻ എം.പിക്ക് വിദേശ യാത്രാനുമതി നിഷേധിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: വെനിസ്വേലയിൽ നടക്കുന്ന വേൾഡ് പാർലമെന്ററി ഫോറത്തിൽ പങ്കെടുക്കാൻ ഡോ. വി. ശിവദാസൻ എം.പിക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. നവംബർ നാലുമുതൽ ആറുവരെ വെനിസ്വേല സർക്കാർ നടത്തുന്ന പാർലമെന്റംഗങ്ങളുടെ ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനത്തിലേക്ക് ശനിയാഴ്ച പുറപ്പെടാനിരിക്കെയാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിരസിച്ചത്.
വിദേശ സർക്കാറുകളുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ എഫ്.സി.ആർ.എ ക്ലിയറൻസ് അടക്കം നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടും പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ചത് ബി.ജെ.പി സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിന്റെ പ്രതിഫലനമാണെന്ന് ഡോ. വി ശിവദാസൻ എം.പി പറഞ്ഞു.ലോകത്ത് വർധിച്ചുവരുന്ന ഫാഷിസത്തെക്കുറിച്ചുള്ള ചർച്ചയാണ് ഫോറത്തിലെ പ്രധാന അജണ്ട. ആദ്യ തവണ അനുമതി നിഷേധിച്ചപ്പോൾ പിഴവ് മൂലമാണെന്ന് കരുതി വീണ്ടും അപേക്ഷിച്ചു. എന്നാൽ, അവർ പറഞ്ഞിരിക്കുന്നത് രാഷ്ട്രീയ പരിപാടിയിൽ പങ്കേടുക്കണ്ടതില്ല എന്നാണ്.
ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ വെനിസ്വേലയുടെ ക്ഷണം നിരസിച്ചിട്ടില്ല. ജനാധിപത്യത്തോടുള്ള അവഗണനയാണിത്. വസ്തുതകള്‍ വിളിച്ചുപറയാന്‍ ആരെയും അനുവദിക്കില്ല എന്നതാണ് ഇതിന്റെ സന്ദേശം. വിഷയം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കത്തയച്ചതായും എം.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.