കോർപറേറ്റുകൾക്കായി കേന്ദ്രം എഴുതിത്തള്ളിയത് ലക്ഷം കോടി
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങൾ കാർഷികവായ്പ എഴുതിത്തള്ളുന്നതിനോട് മുഖംതിരിച്ച കേന്ദ്രം എഴുതിത്തള്ളിയ വൻകിട കോർപറേറ്റുകളുടെ കിട്ടാക്കടം മാത്രം ഒരു ലക്ഷം കോടി. 2012-13ലാണ് ഇത്രയും വലിയ തുക കേന്ദ്രസർക്കാർ അനുമതിയോടെ പൊതുമേഖല ബാങ്കുകൾ എഴുതിത്തള്ളിയത്. ബാങ്കുകളുടെ വാർഷികസമ്മേളനത്തിൽ ആർ.ബി.െഎയുടെ അന്നത്തെ ഡെപ്യൂട്ടി ഗവർണർ കെ.സി. ചക്രവർത്തിയാണ് കണക്ക് വെളിപ്പെടുത്തിയത്.
എഴുതിത്തള്ളിയ കടത്തിെൻറ 95 ശതമാനവും വലിയ കോർപറേറ്റ് വായ്പകളായിരുന്നു. കൂടാതെ വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾ ബാങ്കുകൾക്ക് വായ്പ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട് 70,000 കേസുകളുമുണ്ട്. ഇവ ബാങ്കുകൾക്ക് അടക്കാനുള്ളത് അഞ്ചുലക്ഷം കോടി രൂപെയന്നാണ് ധനകാര്യമന്ത്രാലയത്തിെൻറ കണക്ക്. 500 കോടി രൂപയിലധികം തിരിച്ചടവ് വീഴ്ച വരുത്തിയ കോർപറേറ്റ് ഭീമന്മാരുടെ പട്ടിക സുപ്രീംകോടതിയിൽ 2017 ഏപ്രിലിൽ മന്ത്രാലയം സമർപ്പിച്ചിരുന്നു. പക്ഷേ, ഇവരുടെ വിവരം പുറത്തുവിടാൻ കേന്ദ്ര സർക്കാർ തയാറായില്ല. ‘കോർപറേറ്റ് അഭിമാനം’ സംരക്ഷിക്കാൻ വിവരങ്ങൾ കോടതിക്ക് മുദ്രെവച്ച കവറിലാണ് നൽകിയത്. വീഴ്ച വരുത്തിയ വൻകിടക്കാരുടെ േപരുവിവരം പുറത്തുവിടുന്നത് രാജ്യത്തിെൻറ സാമ്പത്തികതാൽപര്യങ്ങൾക്ക് എതിരാകുമെന്നായിരുന്നു ആർ.ബി.െഎ നിലപാട്.
എന്നാൽ, തിരിച്ചടവിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് വായ്പ തിരിച്ചടവുമായി ബന്ധെപ്പട്ട ൈട്രബ്യൂണലുകളിൽ (ഡി.ആർ.ടി) പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള 2277 കേസുണ്ടെന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രത്തിന് വെളിപ്പെടുേത്തണ്ടിവന്നു. 2015 ഡിസംബർ വരെ 6819 സ്ഥാപനങ്ങൾ വായ്പ തിരിച്ചടവിൽ മനഃപൂർവം വീഴ്ച വരുത്തിയെന്നും വായ്പ ഇടപാടുകൾ പരിശോധിക്കുന്ന ഏജൻസിയായ ‘സിബിൽ’ (ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ) കണ്ടെത്തി. വേണ്ടത്ര ധനസ്ഥിതിയുണ്ടായിട്ടും 74,699 കോടിരൂപയാണ് ഇവ അടക്കാതിരുന്നത്. ഏറ്റവും മുമ്പൻ വിൻസം ഡയമണ്ട്സ്-ഫോർഎവർ ആണ്. 3969 കോടി രൂപ തിരിച്ചുപിടിക്കാൻ 10 കേസുകളാണ് ഇവർക്കെതിരെയുള്ളത്.
രണ്ടാമനായ സൂം ഡെവലപ്പേഴ്സ് 26 പൊതുമേഖലബാങ്കുകൾക്ക് 3002 കോടിയും എസ് കുമാർ- റീഡ് ആൻഡ് ടെയ്ലർ ഗ്രൂപ് 1789 കോടിയുമാണ് വീഴ്ച വരുത്തിയത്. പേൾ-പിക്സൺ ഗ്രൂപ് കമ്പനീസ്(1226 കോടി), കിംഗ്ഫിഷർ എയർലൈൻസ്(1798 കോടി), എക്സൽ എനർജി തുടങ്ങി 15 സ്ഥാപനങ്ങളും പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.