Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതദ്ദേശ...

തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഒ.ബി.സി സംവരണം കൂട്ടാൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്രം

text_fields
bookmark_border
Chhatisgarh Assembly Election 2023
cancel

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണം കൂട്ടാൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണമുണ്ട് എന്നും അതിൽ ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളെ ഉപ്പെടുത്താനുള്ള വ്യവസ്ഥയുണ്ടെന്നും കേ​ന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി കപിൽ മോറേശ്വർ പാട്ടീൽ രാജ്യസഭാ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കി.

21 സംസ്ഥാനങ്ങൾ ത​​ദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ സംവരണം 50 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. എന്നാൽ ജനസംഖ്യാനുപാതികമായി ഒ.ബി.സി സംവരണമുയർത്താനുള്ള പദ്ധതി കേന്ദ്രത്തിനില്ല. സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ അത് നൽകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OBCOBC reservation
News Summary - Center has no intention to increase OBC reservation in local elections
Next Story