'ലക്ഷദ്വീപിന്‍റെ ഭാവി സുരക്ഷിതമാക്കുന്നതാണ് പുതിയ നടപടികൾ'; പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് കലക്ടർ
text_fieldsകൊച്ചി: ലക്ഷദ്വീപിലെ നടപടികൾ ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാനെന്ന് കലക്ടർ. മദ്യവിൽപനക്കുള്ള അനുമതി വിനോദസഞ്ചാരമേഖലക്ക് മാത്രമാണെന്നും കലക്ടർ എസ്.അസ്കർ അലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലക്ഷദ്വീപിൽ നടക്കുന്ന ഒഴിപ്പിക്കലിനെ ന്യായീകരിക്കുന്നതായിരുന്നു കലക്ടറുടെ വാർത്താസമ്മേളനം. ദ്വീപിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ കുപ്രചാരണങ്ങൾ ആണെന്നും കലക്ടർ വിശദീകരിച്ചു. ദ്വീപിന്‍റെ സുരക്ഷയെ കരുതിയാണ് പുതിയ നിയമനിർമാണങ്ങളെന്നും അദ്ദേഹം ന്യായീകരിച്ചു.
സക്ൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിൽ മാംസാഹാരമുണ്ട്. ബീഫും ചിക്കനും മാത്രമാണ് ഒഴിവാക്കിയത്. മീനും മുട്ടയും നിലനിർത്തിയിട്ടുണ്ട്, ഇത് നയപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദീപിലെ അനധികൃത കയ്യേറ്റങ്ങളാണ് പൊളിച്ചത്. ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ പെരുകി, മയക്കുമരുന്നു കടത്ത് വർദ്ധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ദ്വീപിൽ നടപ്പാക്കാൻ പോകുന്ന വികസനപ്രവർത്തനങ്ങൾ എടുത്തുപറഞ്ഞായിരുന്നു വാർത്താസമ്മേളനം തുടങ്ങിയത്. കോവിഡ് പ്രതിരോധത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും ആദ്യ ഡോസ് വിതരണം ചെയ്യാനുള്ള വാക്സിൻ സ്റ്റോക്കുണ്ട്. കവരത്തിയിൽ ഓക്സിജൻ പ്ലാന്‍റും മോഡൽ ഹൈസ്കൂളും ഒരുക്കും. മികച്ച മത്സ്യഗ്രാമമാക്കി ദ്വീപിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തിന്‍റെ അധികാരം കുറിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.