സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടു: 387 മലബാർ സ്വാതന്ത്ര്യ സമരപോരാളികളെ ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിെൻറ അഞ്ചാം വാല്യത്തിൽ നിന്ന് മലബാർ സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷിത്വം വരിച്ച 387 രക്തസാക്ഷികളുടെ പേരുകൾ നീക്കം ചെയ്തിട്ടില്ല എന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി കിഷൻ റെഡ്ഡി രാജ്യസഭയെ അറിയിച്ചു.
മലബാർ സ്വാതന്ത്ര്യ സമരപോരാളികളെ പ്രസ്തുത നിഘണ്ടുവിൽ നിന്ന് ഒഴിവാക്കാൻ കാരണമാകുന്ന എന്ത് പുതിയ തെളിവുകളാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിെൻറ ശ്രദ്ധയിൽപെട്ടത് എന്ന പി.വി. അബ്ദുൽ വഹാബ് എം.പിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി രേഖാമൂലം ഇക്കാര്യം അറിയിച്ചത്.
നിഘണ്ടുവിെൻറ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐ.സി.എച്ച്.ആർ) നിയോഗിച്ച മൂന്നംഗ പാനൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ഉൾപ്പെടെ 387 മലബാർ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കാൻ നിർദേശിച്ചു എന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു പി.വി. അബ്ദുൽ വഹാബ് എം.പിയുടെ ചോദ്യം.
മാതൃരാജ്യത്തെ മോചിപ്പിക്കാനുള്ള മലബാർ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗസന്നദ്ധതയെ അംഗീകരിക്കാനും അഭിനന്ദിക്കാനും രാജ്യം തയാറാകണമെന്ന് നേരത്തെ ശൂന്യ വേളയിൽ അബ്ദുൽ വഹാബ് ആവശ്യപ്പെട്ടപ്പോൾ രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു അതിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.