വന നിയമത്തിൽ ഭേദഗതിക്കൊരുങ്ങി കേന്ദ്രം
text_fieldsന്യൂഡൽഹി: 1980 ലെ വന (സംരക്ഷണ) നിയമത്തിൽ ഭേദഗതിക്കൊരുങ്ങി കേന്ദ്രം. വനഭൂമിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കൂടുതല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും കന്യാവനങ്ങൾ അപകടത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും കരട് ഭേദഗതിയിൽ പറയുന്നു.
1996 വരെയുള്ള കാലയളവിൽ സംസ്ഥാന സർക്കാറുകൾ പ്രത്യേക പട്ടികയിൽപെടുത്തിയ കൽപിത വനങ്ങൾ വനഭൂമി ആയി തന്നെ തുടരും. എന്നാൽ, റെയിൽവേ, റോഡ് മന്ത്രാലയങ്ങൾ 1980 നു മുമ്പ് ഒഴിപ്പിച്ചെടുത്ത പ്രദേശങ്ങളിൽ പിന്നീട് കാട്വളർന്നു വന്നെങ്കിലും അത്തരം ഭൂമി ഇനിമുതൽ വനങ്ങളായി കണക്കാക്കുകയില്ലെന്നും കരട് ഭേദഗതിയിൽ വ്യക്തമാക്കി. ഭേദഗതിയിൽ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശങ്ങളും മറ്റും അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശങ്ങൾ പരിഗണിച്ചതിനു ശേഷം ഭേദഗതി പുതുക്കി ആവശ്യമായ നിയമ നിർമാണം നടത്തും.
1996ലെ സുപ്രീംകോടതി വിധിക്കു ശേഷം സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശം വനഭൂമിയായി കണക്കാക്കപ്പെട്ടാല്‍ അവിടെ മറ്റു പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല. റോഡരികിൽ നട്ടുപിടിപ്പിച്ച ചെടികള്‍ പോലും ചില സന്ദർഭങ്ങളിൽ വനഭൂമിയുടെ നിര്‍വചനത്തില്‍ ഉൾപ്പെടുകയും ഇക്കാരണത്താല്‍ പെട്രോള്‍ പമ്പുകള്‍ പോലെയുള്ള അവശ്യ സംവിധാനങ്ങള്‍ വരുന്നതിന് തടസ്സമാകുകയും ചെയ്യാറുണ്ട്.
ഇത് മുന്‍നിര്‍ത്തി പുതിയ ഭേദഗതിയില്‍ വനഭൂമിയുടെ നിര്‍വചനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതായി പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.