അദർ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രം
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിനുകളിലൊന്നായ കോവിഷീൽഡിെൻറ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദർ പൂനവാലയ്ക്ക് കേന്ദ്ര സർക്കാർ വൈ കാറ്റഗറി സുരക്ഷയൊരുക്കി.സി.ആർ.പി.എഫിന് സുരക്ഷാ ചുമതല നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കോവിഷീൽഡിന്‍റെ വില വർധനവിനെതിരെ വൻ പ്രതിഷേധമുയർന്നതോടെ വാക്സിൻ സംസ്ഥാനങ്ങൾക്ക് ഡോസിന് 300 രൂപക്ക് നൽകാമെന്ന് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചതിന് പിന്നാലെ വൈ കാറ്റഗറി സുരക്ഷയുടെ വാർത്ത പുറത്ത് വന്നത്. നേരത്തെ ഡോസിന് 400 നിശ്ചയിച്ച വിലയാണ് 300 രൂപയായി കുറച്ചത്.
'മനുഷ്യത്വപരമായ നടപടിയുടെ ഭാഗമായി സെറം ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച് സംസ്ഥാനങ്ങൾക്ക് നൽകുന്ന വാക്സിന്‍റെ വില ഡോസിന് 400 രൂപയിൽ നിന്ന് 300 രൂപയാക്കി കുറച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം കൈകൊള്ളുന്നത്. ഇതുവഴി കൂടുതൽ പേർക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകുകയും എണ്ണമറ്റ ജീവൻ രക്ഷിക്കുകയും ചെയ്യാനാകുമെന്നായിരുന്നു അദർ പൂനെവാല ട്വീറ്റ് ചെയ്തത്.
സംസ്ഥാനങ്ങള്‍ക്ക് കോവിഷീൽഡ് വാക്സിന്‍റെ ഒരു ഡോസിന് 400 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപക്കും കേന്ദ്ര സര്‍ക്കാരിന് 150 രൂപക്കും നല്‍കുമെന്നായിരുന്നു നേരത്തെ സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നത്. അതെ സമയം സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ വില മാറ്റമില്ലാതെ തുടരും.
മേയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ ഡോസിന്‍റെ വില പുതുക്കി നിശ്ചയിച്ചിരുന്നു. വാക്സിൻ വിതരണത്തിന്‍റെ േമൽനോട്ട ചുമതല കേന്ദ്രസർക്കാർ കൈയൊഴിഞ്ഞതോടെ വില കൂട്ടി വിൽക്കാനാകുമെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു.
എന്നാൽ യു.എസ്, ബ്രിട്ടൻ, യൂറോപ്യന്‍ യൂനിയൻ എന്നിവ അസ്ട്രസെനെക്കയില്‍നിന്ന് നേരിട്ട് വാക്സിൻ വാങ്ങുന്ന വിലയേക്കാള്‍ ഈ 400 രൂപ നിരക്കും കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഒരു ഡോസ് വാക്‌സിനായി 160 മുതൽ 270 രൂപ മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.