സി.ബി.െഎ വിലക്ക് ചോദ്യം ചെയ്ത് കേന്ദ്രം
text_fieldsന്യൂഡൽഹി: ആന്ധ്രപ്രദേശിലും പശ്ചിമ ബംഗാളിലും കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.െഎയെ വിലക്കിയ നടപടി ചോദ്യംചെയ്ത് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. എന്തെങ്കിലും ഒളിക്കാനുള്ളവർ മാത്രമാണ് സി.ബി.െഎയെ അനുവദിക്കാത്തതെന്ന് ജെയ്റ്റ്ലി ആേരാപിച്ചു. അഴിമതിയുടെ കാര്യത്തിൽ ഒരു സംസ്ഥാനത്തിനും പരമാധികാരമില്ല.
ഏതെങ്കിലും സംഭവത്തിെൻറ പേരിലല്ല ആന്ധ്രപ്രദേശിെൻറ നടപടി. എന്തോ ചിലത് സംഭവിച്ചേക്കാമെന്ന പേടി കൊണ്ടാണ്. ഇന്ത്യയിൽ ഫെഡറൽ സംവിധാനമാണ്. അതനുസരിച്ച് കേന്ദ്ര ജീവനക്കാരെ ഉദ്ദേശിച്ചാണ് ആദ്യം സി.ബി.െഎ രൂപപ്പെടുത്തിയത്.
പിന്നീട് സംസ്ഥാനങ്ങളിലെ ഗൗരവപ്പെട്ട കേസുകൾകൂടി അന്വേഷിച്ചുതുടങ്ങി. കോടതിയോ അതത് സംസ്ഥാന സർക്കാറുകളോ റഫർ ചെയ്യുന്ന കേസുകളാണ് ഇങ്ങനെ അന്വേഷിക്കുന്നത്. പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാറിനെതിരെ നടന്നുവരുന്ന അന്വേഷണത്തിെൻറ കാര്യത്തിൽ ഇപ്പോഴത്തെ തീരുമാനം ഒരു നിലക്കും സഹായകമാവില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു.
ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ്, നാരദ ഒളികാമറ വെളിപ്പെടുത്തൽ എന്നിവ സി.ബി.െഎയെ വിലക്കിയതു കൊണ്ടു മാത്രം ഇല്ലാതാക്കാനാവില്ലെന് ജെയ്റ്റ്ലി കൂട്ടിച്ചേർത്തു. സ്വതന്ത്ര അന്വേഷണ ഏജൻസിയായി പ്രവർത്തിക്കേണ്ട സി.ബി.െഎയെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി മോദിസർക്കാർ ദുരുപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ സർക്കാറുകൾ വിലക്കേർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.