26 ഫൈറ്റർ ജെറ്റുകൾ വാങ്ങാനൊരുങ്ങി കേന്ദ്രം
text_fieldsന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയുടെ ശിപാർശ പ്രകാരം ആളെ വഹിക്കുന്ന 26 ഫൈറ്റർ ജെറ്റുകൾ വാങ്ങാനൊരുങ്ങി കേന്ദ്ര സർക്കാർ. കമ്മീഷൻ ചെയ്യാനിരിക്കുന്ന ഐ.എൻ.എസ് വിക്രാന്തിലേക്കായാണ് ഫൈറ്റർ ജെറ്റുകൾ വാങ്ങുന്നത്. ഫ്രഞ്ച് ദസോൾട്ടിൽ നിന്നോ യു.എസിന്റെ ബോയിങ്ങിൽ നിന്നോ ആയിരിക്കും ൈഫ്ലറ്റുകൾ വാങ്ങുക. നിലവിൽ രണ്ട് കമ്പനികളും കരസേനയുമായി കരാറുണ്ട്.
ഇൗ ജനുവരിയിൽ ഇന്ത്യൻ നേവി ഫ്രഞ്ച് ഫ്ലൈറ്റായ റഫേലിന്റെ പരീക്ഷണംനടത്തിയിരുന്നു. യു.എസിന്റെ എഫ് -18 സൂപ്പർ ഹോർനെറ്റിന്റെ പരീക്ഷണം ജൂൺ 15 ഓടു കൂടി പൂർത്തിയാകും. രണ്ടു ഫ്ലൈറ്റുകളുടെയും അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഇന്ത്യയിൽ ലഭ്യമാണ്. യുദ്ധസമയത്തു കൂടി ഉപയോഗിക്കാവുന്ന തരത്തിലുള്ള ഇരട്ട സീറ്റുള്ള എട്ട് പരിശീലന ഫ്ലൈറ്റുകളും ഇന്ത്യൻ നേവിക്ക് ആവശ്യമുണ്ട്.
രണ്ട് ഫ്ലൈറ്റുകളും പരീക്ഷിക്കുന്നുണ്ടെങ്കിലും ഇവ ഇന്ത്യയുടെ വിമാന വാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ ഇറക്കിയിട്ടില്ല. വിക്രമാദിത്യ കർവാറിൽ അറ്റകുറ്റപ്പണിയിലാണ്. ജൂണോടു കൂടി മാത്രമേ നീറ്റിലിറങ്ങൂ. ഇന്ത്യയുടെ തദ്ദേശീയമായ വിമാന വാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് വെള്ളത്തിലിറക്കിയുള്ള പരീക്ഷണത്തിലാണ്. ആഗസ്റ്റ് 15ന് കമ്മീഷൻ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.