സമ്മർദം കുറക്കാൻ ജോലിക്കിടയിൽ യോഗ നിർദേശിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: ശ്രദ്ധ കേന്ദ്രീകരിക്കാനും സമ്മര്‍ദം ഇല്ലാതാക്കാനും ജോലിക്കിടയിൽ കസേരയിലിരുന്ന് യോഗ ചെയ്യണമെന്ന് ജീവനക്കാരോട് നിർദേശിച്ച് കേന്ദ്ര സർക്കാർ. ‘വൈ ബ്രേക്ക് അറ്റ് വര്‍ക്ക്പ്ലേസ്’ എന്ന പേരിൽ യോഗയെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര ആയുഷ് മന്ത്രാലയമാണ് പുതിയ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ യോഗ പ്രോട്ടോക്കോൾ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആയുഷ് മന്ത്രാലയത്തിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. ജോലിസ്ഥലത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സമ്മര്‍ദം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് തിങ്കളാഴ്ച ഇറക്കിയ ഉത്തരവില്‍ പറയുന്നു.
ഓഫിസിലിരുന്ന് യോഗ ചെയ്യുന്നതിലൂടെ ഏറെ പ്രയോജനം ലഭിക്കും. കസേരയിലിരുന്ന് യോഗചെയ്യുന്നത് സംബന്ധിച്ച് അവബോധം ഉണ്ടാക്കണമെന്നും ജീവനക്കാര്‍ക്കിടയിലേക്ക് പ്രചരിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. യോഗ അഭ്യസിക്കാനുള്ള യൂട്യൂബ് ലിങ്കും ആയുഷ് മന്ത്രാലയം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.