Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
nirmala seetharaman
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പ്രതിരോധ...

കോവിഡ്​ പ്രതിരോധ ഉപകരണങ്ങളുടെ നികുതി ഒഴിവാക്കണമെന്ന മമതയുടെ ആവശ്യം തള്ളി കേ​ന്ദ്രം; വിശദീകരണവുമായി ധനമന്ത്രി

text_fields
bookmark_border

​ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിന്​ ആവശ്യമായി വരുന്ന ഉപകരണങ്ങൾക്കും മരുന്നുകൾക്കും നികുതി ഒഴിവാക്കണമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കത്തിന്​ മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വാക്​സിനുള്ള​ അഞ്ച്​ ശതമാനവും മരുന്നുകൾക്കും ഒാക്​സിജൻ കോൺ​സെൻട്രേറ്ററുകൾക്കുമുള്ള 12 ശതമാനവും നികുതി അവയുടെ ചെലവ്​ കുറക്കാൻ അത്യാവശ്യമാണെന്ന്​ ധനമന്ത്രി വ്യക്​തമാക്കി.

'ജി.എസ്​.ടിയിൽനിന്ന് പൂർണ ഇളവ് നൽകിയാൽ ആഭ്യന്തര ഉൽ‌പ്പാദകർക്ക് അവരുടെ നിക്ഷേപങ്ങൾക്കും സേവനങ്ങൾക്കും അടച്ച നികുതി നികത്താൻ കഴിയില്ല. ഇതോടെ​ ഉപകരണങ്ങളുടെ വിലവർധിപ്പിക്കാൻ നിർമാതാക്കൾ നിർബന്ധിതരാവും. ഇത്​ ഉപഭോക്താക്കൾക്ക്​ തിരിച്ചടിയായി മാറും.

കോവിഡ് പ്രതിരോധ മരുന്നുകളും അനുബന്ധ വസ്തുക്കളും ഇതിനകം ഇറക്കുമതി നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്​. ഇൻറഗ്രേറ്റഡ് ചരക്ക് സേവനനികുതിയുടെ 70 ശതമാനം സംസ്ഥാനങ്ങൾക്കാണ്​ ലഭിക്കുന്നത്​. കോവിഡ്​ വാക്‌സി​െൻറ ജി.എസ്​.ടിയിൽനിന്ന് പകുതി കേന്ദ്രവും പകുതി സംസ്ഥാനങ്ങൾക്കുമാണ്​. കൂടാതെ, കേന്ദ്രത്തിന്​ ലഭിക്കുന്ന നികുതിയുടെ 41 ശതമാനവും സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്​' ^നിർമല സീതാരാമൻ വ്യക്​തമാക്കി.

കോവിഡിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും മരുന്നുകൾക്കും എല്ലാവിധ നികുതികളും കസ്റ്റംസ് തീരുവയും ഒഴിവാക്കണമെന്ന്​ അഭ്യർത്ഥിച്ചാണ്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്​ച കത്തെഴുതിയത്​. ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വിപുലീകരിക്കാനും കോവിഡ്​ ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, മരുന്നുകൾ, ഓക്സിജൻ എന്നിവയുടെ വിതരണം വർധിപ്പിക്കാനും മമത കത്തിൽ അഭ്യർഥിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirmala Sitharaman#Covid19
News Summary - Center rejects Mamata Banerjee's demand for tax exemption on Kovid defense equipment; Finance Minister with a reply
Next Story