ആമസോൺ, ഫ്ലിപ്കാർട് അടക്കമുള്ള ഇ-കൊമേഴ്സ് കമ്പനികളുടെ ഫ്ലാഷ്സെയിൽ നിയന്ത്രിക്കാൻ നീക്കമില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ആമസോൺ, ഫ്ലിപ്കാർട് അടക്കം വൻകിട ഇ-കൊമേഴ്സ് കമ്പനികളുടെ ഫ്ലാഷ്സെയിൽ നിയന്ത്രിക്കാൻ നീക്കമില്ലെന്ന് കേന്ദ്രം. ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറി നിധി ഖരെയാണ് ഇക്കാര്യം അറിയിച്ചത്.
ഇ-കൊമേഴ്സ് കരടു ചട്ടത്തിെൻറ ഭാഗമായി ഫ്ലാഷ് സെയിൽ നിയന്ത്രിക്കുമെന്ന് വാർത്ത വന്നിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ജൂലൈ 15 വരെ കമ്പനികൾക്ക് അഭിപ്രായം സമർപ്പിക്കാമെന്നും ഖരെ പറഞ്ഞു.
സർക്കാറുമായി വിവരവിനിമയത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുക, ആഭ്യന്തര വ്യവസായ പ്രോത്സാഹന വകുപ്പിൽ രജിസ്റ്റർ ചെയ്യുക, ഇറക്കുമതി ചെയ്ത ഉൽപന്നമാണെങ്കിൽ അത് വ്യക്തമാക്കുന്ന ലേബൽ പതിക്കുക, ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ സ്ഥിരം ഉദ്യോഗസ്ഥനെ നിയമിക്കുക തുടങ്ങിയവയാണ് കേന്ദ്രം ഇ കൊമേഴ്സ് കമ്പനികൾക്ക് മുന്നിൽവെച്ച പ്രധാന നിർദേശങ്ങൾ.
ഒാൺലൈൻ വ്യാപാരത്തിലെ വഞ്ചന, തട്ടിപ്പ്, അധാർമിക വ്യാപാര രീതികൾ എന്നിവക്കെതിരെ നിരവധി പരാതികൾ കേന്ദ്രത്തിന് ലഭിച്ചിരുന്നു. ദീപാവലി, റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ മുഴുവൻ ഉപഭോക്താക്കളേയും ആകർഷിക്കുന്ന വിധം വൻ വിലക്കുറവിലാണ് ആമസോണും ഫ്ലിപ്കാർട്ടുമെല്ലാം ഫ്ലാഷ് സെയിൽ സംഘടിപ്പിച്ചു വന്നിരുന്നത്. ഇത് വ്യാപരമേഖലയിലെ സുതാര്യത തകർക്കുന്നതായും ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.