നിസാമുദ്ദീൻ മർകസ് തുറക്കുന്നതിനെതിരെ വാദം കടുപ്പിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: നിസാമുദ്ദീൻ മർകസ് പള്ളി റമദാനിൽ നമസ്കാരത്തിന് തുറന്നു കൊടുക്കണമെന്ന ഡൽഹി ഹൈകോടതി നിരീക്ഷണത്തിനെതിരായ വാദം കടുപ്പിച്ച് കേന്ദ്രസർക്കാർ. നിലവിലെ സാഹചര്യത്തിൽ ഡൽഹിയിൽ നോമ്പ് തുടങ്ങുന്ന ബുധനാഴ്ച തൽസ്ഥിതി തുടരും; കൂടുതൽ പേരെ അനുവദിക്കില്ല.
ഡൽഹി ദുരന്ത നിവാരണ അതോറിറ്റി ഏപ്രിൽ 10 മുതൽ ഒത്തുചേരലുകൾ നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാറും ഡൽഹി പൊലീസും കോടതിയിൽ ബോധിപ്പിച്ചു. ഇതിെൻറ രീതികൾ സംബന്ധിച്ച് വിശദ സത്യവാങ്മൂലം വ്യാഴാഴ്ച സമർപ്പിക്കാൻ കോടതി നിർദേശിച്ചു. റമദാനിൽ നമസ്കാരത്തിനായി ഡൽഹി വഖഫ് ബോർഡ് സമർപ്പിച്ച വിശദാംശങ്ങളെക്കുറിച്ച് പ്രതികരണം അറിയിക്കാൻ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെയാണ് നമസ്കാര നിയന്ത്രണം. ഒരു വർഷമായി തുടരുന്ന രീതിയിൽ തന്നെ, അഞ്ചുപേരെ മാത്രം അകത്തേക്ക് കടത്തിവിടും.
മതപരമായ എല്ലാ ഒത്തുചേരലും വിലക്കിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ, കരോൾബാഗിലെ ഹനുമാൻ മന്ദിറിൽ സാമൂഹിക അകലത്തിെൻറ നിബന്ധനകൾ കാറ്റിൽപറത്തിയുള്ള ആളുകളുടെ നീണ്ട ക്യൂവിെൻറ ചിത്രം കോടതിയിൽ സമർപ്പിക്കാമെന്ന് വഖഫ് ബോർഡിനു വേണ്ടി വാദിക്കുന്ന അഭിഭാഷകൻ രമേശ് ഗുപ്ത പറഞ്ഞു. അവിടെ ചട്ടം ബാധകമല്ലേ?
കുംഭമേള നടത്തുന്നിേല്ല? മുസ്ലിംകൾക്ക് വേണ്ടി മാത്രമാണോ ചട്ടങ്ങൾ? ഡൽഹിയിലെ ഒരു മസ്ജിദിലും പ്രാർഥന അനുവദിക്കില്ലെന്നാണോ സർക്കാർ പറയുന്നത്? മർകസിലെ പള്ളി ഉപയോഗിക്കാൻ അനുവദിക്കാത്തതിന് കാരണം എന്താണ്? അവിടെനിന്ന് പുറത്തുപോയവർ കോവിഡ് പരത്തി എന്നതാണോ കാരണം? ഒരു സമുദായത്തെ സർക്കാർ പീഡിപ്പിക്കുകയാണ്. പള്ളിയിൽ പ്രവേശനം അനുവദിക്കാത്തത് ഏതു നിയമപ്രകാരമാണ്? അദ്ദേഹം ചോദിച്ചു.
ഇതെല്ലാം മുൻനിർത്തിയാണ് സർക്കാറിനോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് മുക്ത ഗുപ്ത പറഞ്ഞു. ക്ഷേത്രത്തിലെയും പള്ളിയിലെയും ചർച്ചിലെയും ഒത്തുചേരൽ ഒരേപോലെ വിലക്കിയിട്ടില്ലെങ്കിൽ, സാമൂഹിക അകലത്തിെൻറ നിബന്ധന വെച്ചുകൊണ്ടു തന്നെ എല്ലായിടവും തുറന്നേ പറ്റൂ. എന്നാൽ, നൂറുകണക്കിനു പേർക്ക് ഒത്തുചേരാമെന്ന് പറയാൻ കോടതിക്ക് കഴിയില്ലെന്ന് ജഡ്ജി കൂട്ടിച്ചേർത്തു.
തബ്ലീഗ് ജമാഅത്ത് സമ്മേളനം കോവിഡ് വ്യാപിക്കാൻ ഇടയാക്കിയെന്ന ആരോപണങ്ങൾക്കൊടുവിലാണ് വർഷം മുമ്പ് നിസാമുദ്ദീൻ മർകസ് ഒന്നാകെ പൊലീസ് അടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.